Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃക്കളയൂരിൽ വൻ അഗ്നിബാധ ജലജീവൻ മിഷൻ്റെ ലക്ഷങ്ങളുടെ പൈപ്പുകൾ കത്തിനശിച്ചു.

18 May 2025 10:38 IST

UNNICHEKKU .M

Share News :




മുക്കം:കീഴുപറമ്പ് പഞ്ചായത്ത് തൃക്കളയൂരിൽ കല്ലിട്ടപ്പാലം അങ്ങാടിക്ക് സമീപം വൻ അഗ്നിബാധ വാട്ടർ അതോറിറ്റിയുടെ ജലജീവൻ പദ്ധതിക്കായി ഇറക്കിയ ലക്ഷങ്ങൾ വിലവരുന്ന കുടിവെള്ള വിതരണ പൈപ്പുകളാണ് കത്തി നശിച്ച്.ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് അഗ്നിബാധ ഉണ്ടായത്.പ്രദേശത്ത്കൂടി പോയ വഴിയാത്രക്കാരാണ് പോലീസിൽ വിവരം നൽകിയത്.തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയു മുക്കം അഗ്നി രക്ഷാ നിലയത്തിലെ മൂന്നു യൂണിറ്റ് എത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പൈപ്പുകളിലുണ്ടായ അഗ്നിബാധ വെള്ളം പമ്പ് ചെയ്തിട്ട് അണയാത്തതിനാൽ ഫോം കോമ്പൗണ്ട് ഉപയോഗിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്.കുടിവെള്ള വിതരണത്തിനായി കരാറെടുത്ത കുനിയിൽ കീഴുപറമ്പ് സ്വദേശി തയ്യിൽ കെ.ബഷീർ എന്നിവർ കൊളക്കാടൻ നാസറിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പൈപ്പുകൾ കൂട്ടിയിട്ടിരുന്നത്.ചൂടേറ്റ് അദ്ദേഹത്തിന്റെ നൂറോളം വാഴകൾ കത്തി കരിഞ്ഞു.അഗ്നിബാധയ്ക്കുള്ള കാരണം അവ്യക്തമാണ്.അസ്സി:സ്റ്റേഷൻ ഓഫീസർ ശ്രീ.ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർമാരായ പയസ് അഗസ്റ്റിൻ,അബ്ദുൽ ഷുക്കൂർ,ഫയർ ഓഫീസർമാരായ പിടി അനീഷ്,പിടി ശ്രീജേഷ്,സനീഷ് പി ചെറിയാൻ,കെ അഭിനേഷ്,NT അനീഷ്,കെപി നിജാസ്,പി നിയാസ്,വിഎം മിഥുൻ,N ഷിനീഷ്,J അജിൻ,ഹോം ഗാർഡ്മാരായ ചാക്കോ ജോസഫ്,രവീന്ദ്രൻ,രത്നരാജൻ തുടങ്ങിയവർ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Follow us on :

More in Related News