Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു.

06 Dec 2024 08:08 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ നടപടി. എച്ച്.എസ്.ടി ഗണിത അധ്യാപകന്‍ അനീഷിനെയാണ്

അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് ഡി ഡി ഇ സി.മനോജ് കുമാറിന്റേതാണ് നടപടി. 


ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അലന്‍ ഷൈജുവിന്റെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ക്ലാസ് മുറിയില്‍വെച്ച് മര്‍ദ്ദിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. അധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് തോളെല്ലിന് പരിക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്യുന്നതെന്ന് ഡി.ഡി.ഇ ഉത്തരവില്‍ വ്യക്തമാക്കി.ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് കണക്ക് അധ്യാപകന്‍ അനീഷ് അടിക്കുകയായിരുന്നുവെന്നാണ് അലന്റെ പിതാവ് ഷൈജു പറയുന്നത്.

Follow us on :

More in Related News