Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 17:59 IST
Share News :
വൈക്കം: കടുത്തുരുത്തി ആപ്പാഞ്ചിറ മാന്നാറിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ, മൂർക്കാട്ടിൽ മാത്യൂ(80) നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാത്യൂ വിന്റെ മകൻ എബി മാത്യൂവിനെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം സാധാരണ മരണമെന്ന് കരുതിയിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. ശനിയാഴ്ച വൈകീട്ട് ഇരുവരും തമ്മിൽ വഴക്ക് നടന്നതായും പറയുന്നുണ്ട്. മറ്റാരും വീട്ടിൽ ഇല്ലാതിരുന്നതിനാൽ
ഞായറാഴ്ച ഉച്ചയോടെയാണ് മാത്യൂവിനെ വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ തലയിലും നടുവിനും മൂക്കിനും വാരിയെല്ലിനും മറ്റും നിരവധി മുറിവുകൾ പ്രാഥമിക പരിശോധനയിൽ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്യൂവും മകൻ എബിയും തമ്മിൽ കുറച്ചു നാളുകളായി തർക്കം
ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കാറ്ററിംഗ്, ഡെക്കറേഷൻ ജോലികൾ നടത്തുകയായിരുന്നു എബി. വഴക്കിനെ തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്ന മാത്യൂ ഏതാനും ദിവസം മുമ്പാണ് മാന്നാറിലെ വീട്ടിൽ തിരിച്ചെത്തിയത്. മരണം സംഭവിച്ച ദിവസം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പോലീസ് പറയുന്നു. മാത്യൂവിൻ്റെ സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് മാന്നാർ പള്ളി സിമിത്തേരിയിൽ നടന്നു.
സംഭവത്തിൽ കേസെടുത്ത് എബിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘം തുടർന്ന് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Follow us on :
Tags:
More in Related News
Please select your location.