Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊവ്വാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം;വന്ദേഭാരത് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും,പരശുറാം വൈകിയോടും

26 Oct 2026 20:13 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഒക്ടോബര്‍ 27ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം. കളമശ്ശേരി സ്റ്റേഷനില്‍ ഇലക്ട്രോണിക് ഇന്‌റര്‍ലോക്കിങ് പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍(26651) വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. ട്രെയിൻ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും

എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശൂരില്‍നിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിന്‍ തൃശൂരില്‍നിന്ന് പുറപ്പെടും. എറണാകുളം ജങ്ഷന്‍-ഹസ്രത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക

മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകിയോടും. തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് നേത്രാവതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്(19577) 40 മിനിറ്റ് വൈകും

ഒക്ടോബർ 27, (ചൊവ്വാഴ്ച) പകൽ സമയങ്ങളിലെ (റെയിൽ) യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക

.അന്നേ ദിവസം അറ്റക്കുറ്റ പണികൾ നിമിത്തം വിവിധ സ്റ്റേഷനുകളിലായി *ട്രെയിനുകൾ ദീർഘനേരം പിടിച്ചിടാൻ സാധ്യതയുണ്ട്.*

???? യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ട്രെയിനുകൾ

???? തൃശ്ശൂർ ഭാഗത്തേക്കുള്ള യാത്രയിൽ

സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന വേണാട് എക്സ്പ്രസ്, ബാംഗ്ലൂർ ഇന്റർസിറ്റി, കോഴിക്കോട് ജനശതാബ്ദി, സെക്കന്ദ്രബാദ് ശബരി, മംഗലാപുരം പരശുറാം തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട് . ചില ട്രെയിനുകൾക്ക് *25 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ* വൈകാനുള്ള സാധ്യതയുണ്ട് 

???? എറണാകുളം ഭാഗത്തേക്കുള്ള യാത്രയിൽ

ശബരി, പരശുറാം, ഷാലിമാർ, വിവേക്, നേത്രാവതി തുടങ്ങിയ ട്രെയിനുകളുടെയും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഇവയും വിവിധ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾക്ക് വിധേയമാകാനും വൈകിയോടാനും സാധ്യതയുണ്ട്.

???? *Partially Cancelled* ബംഗ്ളൂരു -എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 

???? ബാംഗ്ലൂർ - എറണാകുളം VB അന്നേ ദിവസം എറണാകുളത്തേക്കുള്ള സർവീസ് തൃശ്ശൂരിൽ അവസാനിപ്പിക്കും. തിരിച്ച് ബംഗളൂരുവിലേക്കുള്ള സർവീസ് തൃശ്ശൂരിൽ നിന്നായിരിക്കും ആരംഭിക്കുക.

 നിരവധി ട്രെയിനുകൾക്ക് നിയന്ത്രണമുണ്ട്, വൈകൽ, ഭാഗിക റദ്ദാക്കൽ, യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനിലെ മാറ്റങ്ങൾ ശ്രദ്ധിച്ച ശേഷം മാത്രം യാത്രകൾ തീരുമാനിക്കുക .

അതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച യാത്ര ചെയ്യുന്നവർക്കായി ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു

✅ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ് കൃത്യമായി വായിച്ചശേഷം മാത്രം ആ ദിവസത്തെ യാത്ര ആസൂത്രണം ചെയ്യുക.

✅ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനിന്റെ സമയക്രമവും ഏറ്റവും പുതിയ സ്റ്റാറ്റസും പരിശോധിക്കുക.

✅ കണക്ഷൻ ട്രെയിനുകളെയും തുടർയാത്രകളെയും ആശ്രയിക്കുന്നവർ അധിക സമയം കണക്കാക്കുക .

യാത്രക്കാർ പ്രത്യേകം കരുതിയിരിക്കുക - .

റെയിൽവേയുടെ അറിയിപ്പിൽ ട്രെയിൻ നമ്പർ സഹിതം പ്രത്യേകം പരാമർശിച്ചിട്ടുള്ള വണ്ടികൾക്ക് മാത്രമല്ല വൈകൽ/ LATE ബാധകമാകുന്നത്. ഈ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും സമയക്രമത്തിൽ മാറ്റങ്ങൾ വരുന്നതും മൂലം,, നോട്ടിഫിക്കേഷനിൽ പ്രത്യേകം പരാമർശിച്ചിട്ടില്ലാത്ത മറ്റ് ട്രെയിനുകൾക്കും വൈകാൻ സാധ്യതയുണ്ട്.

. ചൊവ്വാഴ്ച യാത്ര ചെയ്യുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ട്രെയിനിന്റെ ഏറ്റവും പുതിയ റണ്ണിങ് സ്റ്റാറ്റസ് നിർബന്ധമായും 1പരിശോധിക്കുക.




Follow us on :

More in Related News