Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 19:50 IST
Share News :
മസ്കറ്റ്: ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഒമാനിലെ നാല്പത്തിനാലാമത്തെ ബ്രാഞ്ച് അമറാത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു.
ജനറൽ മാനേജർ നിക്‌സൺ ബേബി ഉദ്‌ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ അമറാത്തിലെ നാലാമത്തെ ബ്രാഞ്ചകൂടിയാണ് ഇത്. മസ്കറ്റ് ഗവർണറേറ്റിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന അമറാത്തിൽ സാധാരണക്കാരായ വിദേശ തൊഴിലാളികളാണ് ഏറെയും ഉള്ളത്, അവരുടെ സൗകര്യത്തിനാണ് അമറാത്തിൽ നാലാമതൊരു ബ്രാഞ്ചുകൂടി ആരംഭിച്ചത് എന്നും മറ്റ് ബ്രാഞ്ചുകളിൽ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഇവിടെയും ലഭിക്കുമെന്ന് നിക്‌സൺ ബേബി പറഞ്ഞു. സമീപഭാവിയിൽ തന്നെ അൻപതു ബ്രാഞ്ചുകൾ എന്ന ലക്‌ഷ്യം കൈവരിക്കുമെന്നും നിക്‌സൺ ബേബി കൂട്ടിച്ചേർത്തു .
ഉപഭോക്താക്കളെ കൂടുതൽ സഹായിക്കുക എന്നതാണ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ലക്ഷ്യമെന്നും അതിനാലാണ് ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കുന്നത്, ഇന്ന് മൊബൈൽ ആപ്ലികേഷൻ വഴി ആർക്കും എളുപ്പത്തിൽ പണം അയക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും കൂടുതൽ ആളുകളും വരുന്നത് നേരിട്ട് ബ്രാഞ്ചുകൾ മുഖേനെ പണം അയക്കാനാണ് അതിനാൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്മെന്റിന് ഏറെ അഭിമാനമാണെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു.
ചടങ്ങിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഭാരവാഹികൾ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം തലവൻ ഫഹദ് അൽ ഹബ്സി തുടങ്ങിയവർ സംബന്ധിച്ചു.
മൊബൈൽ ആപ്ലിക്കേഷന് പുറമെ വിദേശ ടൂറിസ്റ്റുകൾ അടക്കമുള്ളവർക്ക് എളുപ്പത്തിൽ കറൻസികൾ മാറ്റിയെടുക്കുന്നതിനും അതോടൊപ്പം വിദേശ രാജ്യങ്ങളിൽ ഉപരി പഠനത്തനായി പോയിട്ടുള്ള പ്രവാസികളുടെ മക്കൾക്ക് എളുപ്പത്തിൽ പണമയച്ചു മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്ന സേവനങ്ങളും എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.