Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിറങ്ങര മേൽപാലത്തിൻ്റെ അവസാന പരിശോധനയും പൂർത്തികരിച്ചു.

06 Nov 2024 21:05 IST

WILSON MECHERY

Share News :

കൊരട്ടി:

കൊരട്ടി പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നം ആയ ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജിൻ്റെ പണിയുടെ അവസാന പരിശോധനകൾ പൂർത്തികരിച്ചു. റെയിൽവേയുടെയും ആർ ബി ഡി സി കെയും സംയുക്ത പരിശോധനയായ സ്പാൻ വെയിറ്റ് ടെസ്റ്റും (ഭാരപരിശോധന ) പൂർത്തികരിച്ചു. 21 ദിവസത്തെ ക്യൂറിംങ്ങ് പിരിയഡ് കഴിഞ്ഞതോടെയാണ് ഭാരപരിശോധന ടെസ്റ്റ് പൂർത്തികരിച്ചത്.

നവംബർ 15 ന് പണി പൂർത്തികരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസ് പഞ്ചായത്ത് അധികൃതരും ആയി നടന്ന ചർച്ചയിൽ നിർദ്ദേശം നൽകിയിരുന്നു. ഇനി സർവീസ് റോഡിലേക്കുള്ള ലൈറ്റുകളുടെ സ്ഥാപിക്കൽ, സെൻട്രൽ സ്പാനിൻ്റെ കുറച്ച് കോൺക്രീറ്റ് വർക്കുകൾ പെയിൻ്റിംങ് വർക്കുകൾ എന്നിവ മാത്രമാണ് പൂർത്തികരണത്തിനുള്ളത്. 12 ന് ഉള്ളിൽ ആ പ്രവർത്തനങ്ങളും പൂർത്തികരിക്കുമെന്ന് ഉദ്യോഗസ്ഥർ പഞ്ചായ ത്ത് അധികൃതർക്ക് ഉറപ്പ് നൽകി. ലെവൽക്രോസിലാത്ത കേരളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിറങ്ങര റെയിൽ ഓവർബ്രിഡ്ജ് നിർമ്മാണം നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നവംബർ 20 വരെ നിൽക്കുന്നത് മുലം അതിന് ശേഷം മാത്രം ഉദ്ഘാടനം ഉണ്ടാകുവാനാണ് സാധ്യത എന്നാണ് ഉദ്യേഗസ്ഥർ നൽകുന്ന സൂചന.

Follow us on :

More in Related News