Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2026 17:27 IST
Share News :
കോട്ടയം: ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റാനോസിന്റെ തിരുനാളിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രാർത്ഥന മന്ത്രങ്ങളുടെ അകമ്പടിയോടെ വികാരി ഫാദർ മാത്യു പടിഞ്ഞാറെക്കുറ്റ് കൊടി ആശീർവദിച്ച് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കൊടിയേറ്റം സമയത്ത് മഞ്ഞയും വെള്ളയും നിറത്തിലുള്ള ആയിരക്കണക്കിന് ബലൂണുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു. ചടങ്ങുകൾക്ക് സഹ കാർമികരായി ഫാ. എബ്രഹാം കാടാത്തുകുളം, ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി മണക്കുന്നേൽ, ഫാ. അലൻ മാലിത്തറ, കുറുമ്പനാടം ഫൊറോന വികാരി ഫാ. ജോബി കറുകപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ, കൈക്കാരന്മാരായ തോമസ് പുതുശ്ശേരി, ജോൺസൺ തോട്ടത്തിൽ, സാബു തെക്കേടത്ത്, ബെന്നി മൂഴിയാങ്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പ്ലാമൂട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.