Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹത്തിന്‌ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് നിര്യാതനായി.

15 Jul 2024 06:23 IST

- ISMAYIL THENINGAL

Share News :

ദോഹ: പ്രവാസി യുവാവ് ഹൃദായാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. മാറഞ്ചേരി താമലശ്ശേരി റോഡിലുള്ള കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്‌ച മുമ്പാണ് നാട്ടിൽ അവധിക്ക് എത്തിയത്. ഈ മാസം 21 ന് ഞായറാഴ്ച‌ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്:സൗദ.സഹോദരങ്ങൾ:ഫാരിസ് കബീർ (ദുബൈ), ഹിബ.

Follow us on :

More in Related News