Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുവർഷ സമ്മാനാമായി വാർഡിലെ ജനങ്ങൾക്ക് വികസന കലണ്ടർ സമ്മാനിച്ചു.

02 Jan 2025 20:36 IST

UNNICHEKKU .M

Share News :

മുക്കം: കഴിഞ്ഞ നാലര വർഷത്തെ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി തൻ്റെ വാർഡിലെ ജനങ്ങൾക്ക് വികസന കലണ്ടർ സമ്മാനിച്ചിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ കാരക്കുറ്റിയിലെ ജനപ്രതിനിധി വി.ഷംലൂലത്താണ് നാലര വർഷത്തെ വികസന പ്രവർത്തനങ്ങൾ മുഴുവനായും ജനങ്ങളിലെത്തിക്കാൻ വേറിട്ട പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്. ഗ്രാമ പഞ്ചായത്ത് ഫണ്ടുകൾക്ക് പുറമെ ജില്ല - ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും എം എൽ എ ഫണ്ടും മാത്രമല്ല സുമനസ്സുകളുടെ സഹായത്തോടെ നിരവധി പദ്ധതികളും മെമ്പറുടെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 2 കാരക്കുറ്റി,വികസന കുതിപ്പിൻ്റെ നാലര വർഷങ്ങൾ എന്ന പേരിലാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വാർഡിലെ ഏക കോളനിയായ

കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ മുഖഛായ മാറ്റി ഗ്രീനറി വില്ലയായി നാമകരണം ചെയ്തതും

വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് നീന്തൽ പരിശീലനവും കർഷകർക്ക് ജലസേചന സൗകര്യവുമൊരുക്കി ഇതിഹാസ് ഗ്രൗണ്ടിനോട് ചേർന്ന് നീന്തൽകുളം യാഥാർത്ഥ്യമാക്കിയതും ഒന്നാം പേജിൽ ഇടം പിടിച്ചപ്പോൾ കൊടിയത്തൂർ - കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാരക്കുറ്റി സ്റ്റേഡിയം - കുറുപ്പൻകണ്ടി റോഡ് രണ്ടാം പേജിലുംപഞ്ചായത്തിലെ ഏറ്റവും മനോഹരമായ കാരക്കുറ്റി ഗ്രൗണ്ട് യംഗ് സ്റ്റാർ ക്ലബിൻ്റെ സഹകരണത്തോടെ സ്ഥലം വാങ്ങി ഇലവൻസ് കോർട്ടാക്കി മാറ്റിയത് മൂന്നാം പേജിലും ഇടം പിടിച്ചിട്ടുണ്ട്.കുറ്റിപൊയിൽ ഗ്രൗണ്ടിന് സമീപത്തെ കനാൽ നിർമ്മാണം 

നിരവധി വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി വരുന്ന കാരക്കുറ്റി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ ഹൈടെക് ശുചിമുറികൾ, പുതിയ വാഷ് ഏരിയ, ഇൻവെർട്ടർ, വയറിംഗ് ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാക്കിയത്

കാരക്കുറ്റി അംഗൻവാടി പെയിൻ്റിംഗ് നടത്തി നവീകരിച്ചത്, കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാവുന്ന കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡ് തുടങ്ങിയവയും തുടർ പേജുകലിലുണ്ട്.  

പൂളക്കലോടി - തടായി റോഡ്,

എം എ ഹുസൈൻ ഹാജി റോഡ്,

ന്യൂ ചാത്തപ്പറമ്പ് റോഡ്,പാറക്കെട്ട് - വിളക്കോട്ടിൽ റോഡ്,കാരക്കുറ്റി - പുൽപറമ്പ് റോഡ്,കൈതക്കുണ്ട് - കയ്യൂണമ്മൽ റോഡ്,

കാരക്കുറ്റി - പി .ടി .എം ഹയർ സെക്കൻ്ററി സ്കൂൾ റോഡ്,കാരക്കുറ്റി - സ്റ്റേഡിയം റോഡ്,

കാരക്കുറ്റി - മുറത്ത്മൂല- ചാത്തപ്പറമ്പ് റോഡ്,

കൊടിയത്തൂർ - പാലക്കോട്ട് പറമ്പ് റോഡ്,

ചെറുകുന്നത്ത് ഫൂട്ട്പാത്ത് എന്നിവക്ക് പുറമെ

വാർഡിൽ സ്ട്രീറ്റ് ലൈറ്റുകൾ,

വിദ്യാഭ്യാസ-കലാ-കായിക - കാർഷിക- ആരോഗ്യമേഖലയിലുള്ളവർക്ക് ഗ്രേഡ്

നോക്കാതെ ആദരവ് പരിപാടികൾ സംഘടിപ്പിച്ചത്,ജനങ്ങൾക്ക് ആവശ്യമായ സമയങ്ങളിലെല്ലാം മെമ്പർ കൂടെയുണ്ടന്ന് അടിവരയിട്ട് ഗ്യാസ് - പെൻഷൻ- റേഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ചത് ,

അർഹതപ്പെട്ടവർക്ക് മുച്ചക്ര വാഹനം നൽകിയത്,കിടപ്പ് രോഗികൾക്കും വയോധികർക്കുമുൾപ്പെടെ വീടുകളിലെത്തി ആധാർ കാർഡ് ലഭ്യമാക്കി നൽകിയതും

ഇ.പോർട്ടൽ രജിസ്ട്രേഷൻ സൗകര്യം,

റേഷൻകാർഡ് മുൻഗണന ലിസ്റ്റിലേക്ക് മാറ്റൽ,

പാവപ്പെട്ട രോഗികൾക്ക് സർക്കാർ ധനസഹായം ലഭ്യമാക്കൽ,

40 ഓളം കുടുംബങ്ങൾക്കാശ്രയമായ കുടിവെള്ള സംവിധാനംതുടങ്ങിയ പ്രവർത്തനങ്ങളും കലണ്ടറിൽ ഇടം പിടിച്ചിട്ടുണ്ട്. കലണ്ടറിൻ്റെ പ്രകാശനം ഇടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. വാർഡ് മെമ്പർ വി.ഷംലൂലത്ത്, ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, എം.എ അബ്ദുൽ അസീസ് ആരിഫ്, വി.അഹമ്മദ്,

അഹമ്മദ് കുട്ടി പൂളക്കതൊടി, കെ.ടി നാസർ, ഉസ്റ്റൻ കുയ്യിൽ, ഷൈബ നാസർ തുടങ്ങിയവർ സംബന്ധിച്ചു.കലണ്ടർ വിതരണം ഞായറാഴ്ച നടത്തുമെന്നും ഷംലൂലത്ത് പറഞ്ഞു 


ചിത്രം: കലണ്ടർ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു

Follow us on :

More in Related News