Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാർപ്പാപ്പയുടെ വിയോഗം; തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി തിരുനാൾ മാറ്റിവച്ചു.

22 Apr 2025 22:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഫ്രാൻസിസ് മാർപ്പാപ്പയുടെ ദേഹ വിയോഗം മൂലം ഏപ്രിൽ 25, 26, 27 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇടവക മധ്യസ്ഥൻ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ മെയ് ആദ്യ ആഴ്ചയിലേക്ക് മാറ്റി വച്ചതായി ഇടവക വികാരി റവ. ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു.

മാർപ്പാപ്പയുടെ അലങ്കരിച്ച ചിത്രം ഇന്നലെ മുതൽ പള്ളിയുടെ മോണ്ടളത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കുടുംബ യൂണിറ്റുകൾ, സംഘടനകൾ, കുടുംബങ്ങൾ, വ്യക്തികൾ, പള്ളിക്കു പുറമേ പ്രവർത്തിക്കുന്ന സംഘടനകൾ, വ്യക്തികൾ, പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാവർക്കും മാർപാപ്പയുടെ സംസ്കാര ദിനം വരെ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

 27 ന് രാവിലെ 7 ന് കുർബാനക്ക് ശേഷം ഇടവകയുടെ നേതൃത്വത്തിൽ മൗന ജാഥയും തുടർന്ന് പാരിഷ് ഹാളിൽ തലയോലപ്പറമ്പ് പൗരാവലി ഒരുക്കുന്ന അനുസ്മരണ സമ്മേളനവും നടത്തും. 27 ന് രാവിലെ 8.30 ന് പള്ളിയിൽ വി. കുർബാനയും ഉണ്ടായിരിക്കില്ല.

Follow us on :

More in Related News