Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ എയർ ഇന്ത്യ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി

09 May 2024 20:21 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കേരളത്തിലെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ എയർപോർട്ടുകളിലേക്കും തിരിച്ചും ഇന്നലെയും ഇന്നുമായി എയർ ഇന്ത്യയിൽ യാത്ര നടത്തേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

യാതൊരുമുന്നറിയിപ്പുമില്ലാതെ നടത്തിയ ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. വളരെ ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോവുന്ന പ്രസികളേയും അവധി കഴിഞ്ഞ് തിരിച്ചു ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പലരും തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനും, വിസ കാലാവധി അവസാനിക്കുന്നതും ഉൾപ്പെടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാക്കുന്ന ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ഗൗരവപൂർവമായ ഇടപെടലുകൾ ബന്ധപ്പെട്ട അധികാരികൾ നടത്തണമെന്നും ബദൽ സംവിധാനം ഉൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാരുകൾ മുന്നോട്ട് വരണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു.

Follow us on :

More in Related News