Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശി സുലൻ കിസാനിൻ്റെ മൃതദേഹം കണ്ടെത്തി.

12 Aug 2024 12:49 IST

UNNICHEKKU .M

Share News :


 

 മുക്കം: കുളിക്കുന്നതിനിടയിൽ

 ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെടുത്തു. കോടഞ്ചേരി ഇരൂടിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനായ ജാർഖണ്ഡ് സ്വദേശി സുലൻ കിസൻ (20)ൻ്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്.  ഞായറാഴ്ച ഉച്ചക്ക് മുതൽ കോടഞ്ചേരി കരിമ്പാലംകുന്ന് കടവിൽ കാണാതായത്. റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകരായ ജീവനക്കാരാണ് ആളെ കാണാതായ വിവരം കോടഞ്ചേരി പോലീസിനെ അറിയിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രി മുക്കം അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മുക്കം അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം അംഗങ്ങളും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. കാണാതായെന്ന് സംശയിക്കുന്ന കടവിന്റെ അൻപത് മീറ്റർ താഴെ വലിയ കുഴിയിൽ നിന്നാണ് എട്ട് മണിയോടെ ഫയർ ആൻഡ് റെസ്ക്യൂ സ്‌കൂബ ടീം മൃതദേഹം കണ്ടെടുത്തത്. ഒരുമാസമായി ഇദ്ദേഹം ജോലി ആവശ്യാർത്ഥം എസ്റ്റേറ്റിൽ എത്തിയത്. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ എൻ രാജേഷ് സേനാംഗങ്ങളായ ആർ. മിഥുൻ, പി. അഭിലാഷ്, കെ.എസ് ശരത്, കെ.പി അജീഷ്, വി എം മിഥുൻ, എ. എസ് പ്രദീപ്‌, പി. നിയാസ് ടി പി അനീഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ സിനീഷ് കുമാർ, അഖിൽ ജോസ്, ലിൻസ് ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.

Follow us on :

More in Related News