Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖിലകേരള കൈകൊട്ടിക്കളി മത്സരം നടത്തി.

16 Sep 2024 18:03 IST

WILSON MECHERY

Share News :

ചാലക്കുടി

ഉറുമ്പന്‍കുന്ന് ഇഎംഎസ് സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ പി എം ശ്രീധരന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും എം കെ രാഘവന്‍ മെമ്മോറിയല്‍ റണ്ണര്‍ അപ്പ് ട്രോഫിക്കും എ കെ ദാമോദരന്‍ ലൂസേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലകേരള കൈകൊട്ടിക്കളി മത്സരം നടത്തി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി എസ് സന്തോഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, എം എന്‍ ശശിധരന്‍, എം കെ ചന്ദ്രന്‍, ജയന്തി പ്രവീണ്‍കുമാര്‍, കെ ജി സുഗതന്‍ എന്നിവര്‍ സംസാരിച്ചു. എ കെ പുരഷോത്തമന്‍ സ്വാഗതവും എം എസ് സുജിത്ത് നന്ദിയും പറഞ്ഞു. നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍, ഗായിക വര്‍ഷ വിക്രമന്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. കൊയ്ത്തുസമരം നായികമാരായ വിലാസിനി ചാത്തന്‍, സരോജിനി ദാമോദരന്‍, ഓണംകളി ആശാന്‍ തേശേരി നാരായണന്‍, കവി രാജു മേക്കാടന്‍ എന്നിവരെ അനുമോദിച്ചു. കൈകൊട്ടി മത്സരത്തില്‍ പറവൂര്‍ ശിവകാര്‍ത്തികേയ, മഹാദേവ കണ്ടകര്‍ണന്‍ വേളി, യു കെ ഓണനിലാവ് എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Follow us on :

More in Related News