Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്നപ്രതി പരോളിലിറങ്ങി അനുജനെ തലക്കടിച്ചുകൊന്നു

29 Jun 2024 22:00 IST

Enlight News Desk

Share News :

അമ്മയെ കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി അനുജനെ തലക്കടിച്ചുകൊന്നു

പത്തനംതിട്ട പന്നിവിഴ സ്വദേശി സതീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ മോഹനൻ ഉണ്ണിത്താനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

മാതാവിനെ കൊന്ന കേസിൽ 17 വർഷത്തെ ജയിൽ വാസത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഇയാൾ പരോളിലിറങ്ങിയത്. 

കൊല്ലപെട്ട സതീഷ് കുമാർ തന്നെയാണ് മോഹനൻ ഉണ്ണിത്താനെ പരോളിലിറക്കിയത്. ഇന്ന് വൈകുന്നേരം മോഹനൻ ഉണ്ണിത്താൻ മദ്യപിച്ചെത്തിയത് സതീഷ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.


അക്ഷയ കേന്ദ്രം ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തി

തർക്കം മൂർച്ഛിച്ചപ്പോൾ പുറത്തുനിന്ന് ഉലക്ക എടുത്തുകൊണ്ടുവന്ന് മോഹൻ ഉണ്ണിത്താൻ സതീഷിനെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് സതീഷ് മരിച്ചു. സംഭവമറിഞ്ഞ് എത്തിയ അടൂർ പോലീസ് മോഹനൻ ഉണ്ണിത്താനെ കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ ഇരുവരും അവിവാഹിതരാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Follow us on :

More in Related News