Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 21:03 IST
Share News :
ചാവക്കാട്:ഗൾഫിൽ നിന്നും കടത്തികൊണ്ടുവന്ന സ്വർണ്ണത്തെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് എടക്കഴിയൂരുളള വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുവന്ന് ഗുരുവായൂർ കിഴക്കെ നടയിലുളള ലോഡ്ജിൽ തടങ്കലിൽ വെച്ചും,വാടാനപ്പിളളി ബീച്ചിലും വെച്ച് മർദ്ദിച്ച കേസിലെ നാലുപ്രതികളെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.എടക്കഴിയൂർ മഞ്ചറമ്പത്ത് വീട്ടിൽ അലി മകൻ ഷനൂപിനെയാണ് പ്രതികൾ രണ്ടു ദിവസത്തോളം തടങ്കലിൽ വെച്ച് മർദ്ധിച്ചത്.അകലാട് എംഐസി സ്കൂൾ റോഡിന് സമീപത്തുളള പറയംപറമ്പിൽ വീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഫ്‍വാൻ(30),അകലാട് മൊയ്ദീൻ പളളി കുരിക്കളകത്ത് വീട്ടിൽ അലി മകൻ ഷെഹീൻ(29),പുന്നയൂർക്കുളം അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽവീട്ടിൽ ഹുസൈൻ മകൻ നെദീം ഖാൻ(29),അകലാട് മൂന്നൈനി കുന്നമ്പത്ത് വീട്ടിൽ ഹനീഫ മകൻ ആഷിഫ് ഫഹ്‌സാൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന ഗുരുവായൂരുളള ലോഡ്ജിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ്ഐമാരായ പി.എസ്.അനിൽകുമാർ,എസ്.വിഷ്ണു,സിപിഒമാരായ ഷിഹാബ്,ജി.അരുൺ,രജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.