Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 00:15 IST
Share News :
ദോഹ: ഖത്തറിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള 50 ശതമാനം പിഴ ഇളവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡയറക്‌ടറേറ്റ് അറിയിച്ചു. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയാണ് പുതിയ കാലാവധി.
50 ശതമാനം ഇളവോടെ പിഴയടക്കാൻ ആദ്യം അനുവദിച്ച മൂന്ന് മാസത്തെ കാലാവധി ഇന്ന്(ഓഗസ്റ്റ് 31) അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആനുകൂല്യം മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചത്. മൂന്ന് വർഷത്തിനിടെ ലഭിച്ച പിഴകൾ ഇളവോടെ അടച്ച് നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ കഴിയും. സ്വദേശികൾ, പ്രവാസികൾ, ഖത്തറിൽ സന്ദർശനത്തിന് എത്തിയവർ തുടങ്ങി എല്ലാവിഭാഗം വാഹന ഉടമകൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.