Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 01:49 IST
Share News :
മസ്‌കറ്റ്: അസൈബ ഗാർഡൻസിലെ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന കലാ സന്ധ്യയും തമം റിലീസിങ്ങും മെയ് 25 ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് വൈവിദ്യമാർന്ന കലാ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
മസ്‌കത്തിലും പരിസരങ്ങളിലും വെച്ചു ചിത്രീകരണം പൂർത്തിയാക്കിയ 'തമം' ഹൃസ്വ സിനിമ വ്യത്യസ്ഥ രീതിയിൽ സസ്പെൻസ് നിറഞ്ഞ ആഖ്യാന രീതി കൊണ്ട് ശ്രദ്ധേയമായ ഒരു കൊച്ചു സിനിമ ആയിരിക്കുമെന്ന് സംവിധായകനും ഛായാഗ്രഹകനുമായ റിയാസ് വലിയകത്ത് പറഞ്ഞു.
ആർ ഫോർ യു മീഡിയയുടെ ബാനറിൽ അന്നാസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന തമ ത്തിന്റെ മൂലകഥ ഹനീഫ് സി യും തിരക്കഥ, സംഭാഷണം താജ് കുഞ്ഞിപാറാലുമാണ് നിർവഹിച്ചത്.
പ്രൊഡക്ഷൻ കോർഡിനേറ്റർ റഫീഖ് പറമ്പത്ത്. അസ്സോസിയേറ്റ് ഡയറക്ടർ നവാസ് മാനു. ക്രീയേറ്റീവ് ഡയറക്ടർ നിഖിൽ ജെക്കബ്. എഡിറ്റ് & ഡി ഐ. ശ്രീജിത്ത് എസ്. ജെ . ഡ്രോൺ അഹമ്മദ് സൈദ് അൽ സാദി & ആദംസ് ഡാഡ്. സൗണ്ട് ട്രാക് അനന്ദു മഹേഷ്.ഡബ്ബിങ് അജി കൃഷ്ണ. സൗണ്ട് ഡിസൈൻ അമൽ രാജ് പോസ്റ്റർ & ടൈറ്റിൽ ഷാഫി ഷാ എന്നിവർ നിർവഹിക്കുന്നു.
തമം സംവിധാനവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് റിയാസ് വലിയകത്താണ്. നിരവധി അവാർഡുകൾ വാരികൂട്ടിയ ദേശീയ തലത്തിൽ ശ്രദ്ധേയമായ ഷോർട് ഫിലിം 'സമൂസ' യുടെ അണിയറ പ്രവർത്തകരാണ് തമം ഒരുക്കുന്നത്.
ജോസ് ചാക്കോ. സവിത ഷണ്മുഖൻ.ബിനു ജോസഫ്. നവാസ് മാനു. ബിനു ബി വർഗീസ്. രഞ്ജിത്ത് അലക്സാണ്ടർ. വിനോദ് മറ്റം. അനു ഡെറിൻ. ഗീതു രാജേഷ് എന്നിവർ വേഷമിടുന്നു.
റിലീസിങ് വേദിയിൽ ഡാൻസ്. ഗാനമേള. മറ്റു വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ അരങ്ങേറും.
Follow us on :
Tags:
More in Related News
Please select your location.