Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഹൽഗാം സാഹിതിയുടെ കണ്ണീർ കാവ്യാഞ്ജലി

02 May 2025 16:27 IST

PEERMADE NEWS

Share News :


തൃശൂർ:

ജാതിയോ മതവിശ്വാസമോ 

ഒന്നുമല്ല വർഗീയതയാണ് ഭീകരവാദത്തിന് വിത്തു പാകുന്നതെന്നും, പഹൽഗാമിൽ തീവ്രവാദികൾ മാസങ്ങൾക്ക് മുമ്പ് തന്നെ കടന്നു കയറി എന്നുള്ളത് രാജ്യ സുരക്ഷയുടെ പാളിച്ചയിലേക്കാണ്വിരൽചൂണ്ടുന്നതെന്നും, 

പ്രതിരോധ വകുപ്പ് ജാഗരൂക മാവുകയായിരുന്നുവെങ്കിൽ വിനോദസഞ്ചാരികളായ ആ ഇരുപത്തിയാറ് പേരുടെ ജീവൻ പൊലിയില്ലായിരുന്നുവെന്നും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ എം. ഡി. രാജേന്ദ്രൻ പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിന്റെ പത്താം ദിനത്തിൽ കെ.പി.സി.സി സംസ്കാര സാഹിതി തൃശൂർ ജില്ലാ കമ്മിറ്റി ഡിസിസിയിൽ സംഘടിപ്പിച്ചപഹൽ ഗാം രക്തസാക്ഷികൾക്ക് കണ്ണീർ കാവ്യാഞ്ജലി പ്രോഗാംഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.


പുതുതായി നിയമിതരായ ജില്ലാ കമ്മിറ്റി ഭാരവാഹികളെ യു.ഡി.എഫ് ചെയർമാൻ ടി. വി. ചന്ദ്രമോഹൻ ആദരിച്ചു.സംസ്കാര സാഹിതി അംഗത്വ വിതരണം കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് നിർവഹിച്ചു. 

സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ അനിൽ സാമ്രാട്ട് സ്വാഗതവും, രാമചന്ദ്രൻ പുതൂർക്കര നന്ദിയും പറഞ്ഞു.

എൻ. ശ്രീകുമാർ, മോഹൻ ദാസ് ചെറുതിരുത്തി, പി. എൽ. ജോമി, ഡോ. ഷാജു നെല്ലായ് എന്നിവർ പ്രസംഗിച്ചു.കവികളായ വി. കെ വർഗീസ്, 

പി. ബി. രമാദേവി, എടത്ര ജയൻ, ഉണ്ണികൃഷ്ണൻ പുലരി, പുഷ്പൻ ആശാരിക്കുന്ന്, ഇ.പി. മുഹമ്മദ് പട്ടിക്കര, ഉണ്ണികൃഷ്ണൻ അടാട്ട്, 

ജ്യോതിരാജ് തെക്കൂട്ട്, ഷെഫി കൊട്ടാരത്തിൽ, അഡ്വ. സുജിത്ത്, ഒ. യു ബഷീർ, അരുൺ ഗാന്ധി ഗ്രാമം തുങ്ങിയവർ പഹൽഗാം രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ കാവ്യാലാപനം നടത്തി.

Follow us on :

More in Related News