Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 19:09 IST
Share News :
ചേറ്റുവ:ദേശീയപാത 66 ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് ഓവർ ബ്രിഡ്ജിന് മുകളിലേക്ക് കേറുന്ന ഭാഗത്ത് അപകടകരമായ രീതിയിൽ രൂപപ്പെട്ട വിള്ളലുകൾ ദേശീയപാത കരാർ കമ്പനി തൊഴിലാളികൾ വീണ്ടും പൊളിഞ്ഞ ഭാഗം മാന്തിപൊളിച്ച് ടാറിങ് നടത്തി.യാതൊരുവിധ സുരക്ഷോ പരിശോധന നടത്താതെയും,റോഡ് ആൻഡ് സേഫ്റ്റി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെയും, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ഇത്രയും തിടുക്കപ്പെട്ട് ദേശീയപാതയിലെ വിള്ളൽ അടച്ചത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.ദേശീയപാത കരാർ കമ്പനിയായ ശിവാലയ കൺസെക്ഷൻ കമ്പനിയുടെ വക്താവിനെ ഇതുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചപ്പോൾ പറഞ്ഞത് ഇത് റോഡിൽ കാണുന്ന സാധാരണ വിള്ളൽ മാത്രമാണ്,ഞങ്ങൾ 15 വർഷം ഇവിടെയുണ്ട് ഞങ്ങൾ ഈ റോഡിന് പൂർണ ഗ്യാരണ്ടിയാണ് എന്നിങ്ങനെയാണ് പരാതിക്കാരനോട് പറഞ്ഞത് എന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആരോപിച്ചു.നിലവിലെ സാഹചര്യം മനസ്സിലാക്കാനോ,പരിശോധിക്കാനുള്ള സാങ്കേതിക യന്ദ്രങ്ങൾ ഉപയോഗിക്കാതെയും വേണ്ട മുൻകരുതലുകൾ എടുക്കാതെയും വെറുതെ റോഡ് പൊളിച്ചുകൊണ്ട് വീണ്ടും ടാർ ചെയ്യുന്നത് പിന്നീട് വലിയ അപകടങ്ങൾക്ക് കാരണമാകും.ഇതുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇതൊന്നും അറിഞ്ഞ മട്ടില്ല,മേൽവിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി,ജില്ലാ കളക്ടർ,പൊതുമരാമത്ത് വകുപ്പ്മന്ത്രി,കൂടാതെ പ്രദേശത്ത് നടന്നിട്ടുള്ള റോഡ് ടാറിങ്ങിൽ മറ്റു അനുബന്ധ പ്രവർത്തികളിലും ദേശീയപാത കരാർ കമ്പനി സുരക്ഷ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിനും പരാതി നൽകിയതായി ലത്തീഫ് കെട്ടുമ്മൽ മാധ്യമങ്ങളോട് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.