Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 22:49 IST
Share News :
വൈക്കം: മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ മൂവാറ്റുപുഴയാർ കര കവിഞ്ഞു. തലയോലപ്പറമ്പ്- വൈക്കം റോഡിൽ വടയാർ ജംഗ്ഷൻ, പൊട്ടൻചിറ എന്നിവിടങ്ങളിൽ വെള്ളം കയറി.
വാഴമന - വടയാർ റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിനടിയിലായി.പുരയിടത്തിലും
വീടുകളിലും വെള്ളം കയറിയതോടെ വളർത്തു മൃഗങ്ങളെ ഉയർന്ന പ്രദേശത്തേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. വെള്ളൂർ പഞ്ചായത്തിൽ വടകര പുളിയോത്ത് കബീറിൻ്റെ പുരയിടത്തിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സമീപവാസിയായ പ്രഭാകരൻ്റെ പുരയിടത്തിലേക്കാണ് 20 മീറ്ററോളം ഇടിഞ്ഞ് വീണത്. കൂടുതൽ ഭാഗം ഇടിഞ്ഞ് താഴാനുള്ള സാധ്യത കണക്കിലെടുത്ത് മണ്ണ് ഇടിഞ്ഞ ഭാഗം ഉൾപ്പെടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടി.
വെള്ളൂർ, തലയോലപ്പറമ്പ് ,മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശത്തെ 300 ഓളം വീടുകളിൽ വെള്ളം കയറി. പുഴയരികിലെ നിരവധി പുരയിടങ്ങളിൽ വെള്ളക്കെട്ടിലായി. ഉദയനാപുരം തലായാലപ്പറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിൽ 16 കുടുംബങ്ങളിൽ നിന്നായി 29പേരും, മറവൻതുരുത്ത്
യുപി സ്‌കൂളിൽ ഒരു കുടുംബത്തിലെ 2പേരും ഉദയനാപുരം പഞ്ചായത്തിൽ വല്ലകം സെൻ്റ്മേരീസ് ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ 18കുടുംബങ്ങളും പാർക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ
കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം പഞ്ചായത്ത് നൽകുന്നുണ്ട്. വൈദ്യുത തടസ്സം അനുഭവിച്ച് കഴിയുന്നവർക്ക്
ജനറേറ്ററും ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിൻ്റെ ഒരു വിഭാഗവും ക്യാമ്പുകളിൽ പ്രവർത്തിക്കുന്നുണ്ട്. കെ.ബിനിമോൻ എംഎൽഎ.യും തൃതല പഞ്ചായത്തംഗങ്ങളും ക്യാമ്പുകളിൽ സന്ദർശനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.