Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 20:10 IST
Share News :
പരപ്പനങ്ങാടി : എറണാകുളം കലൂരിൽ താമസിക്കുന്ന ഫ്ലാറ്റിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു പരപ്പനങ്ങാടി സ്വദേശി മരിച്ചു . പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിനു കിഴക്കു വശം പാലീരി ശങ്കരനാരായണൻ എന്ന രവിയുടെ മകൻ അശ്വിൻ (27) ആണ് മരിച്ചത്.
മാതാവ് കറുത്തേടത്തു സീമ എറണാകുളം കലൂരിൽ ഡിആർ ടി (dept recovary tribunal) കോടതിയിൽ ജീവനക്കാരിയാണ്. കലൂരിൽ തന്നെയുള്ള ഫ്ലാറ്റിൽ താമസമാക്കി വരുന്നതിനിടെയാണ് നാലു നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയത് . ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം .
നെടുവ കറുത്തേടത്തു വീട്ടിൽ സംസ്കരിച്ചു .
Follow us on :
Tags:
Please select your location.