Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 19:41 IST
Share News :
നരിപ്പറ്റ: മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്തിൽ വ്യാപാരി വ്യവസായി സംഘടനകളുടേയും, കുടംബശ്രീ പ്രവർത്തകരുടേയും, മറ്റ് സന്നദ്ധ പ്രവർത്തകരുടേയും സഹകരണത്തോടെ പൊതു സ്ഥലങ്ങളിൽ ശുചീകരണത്തിൻ്റെ ഭാഗമായി ശുചിത്വ ഹർത്താൽ ആചരിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം കൈവേലിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: ബാബു കാട്ടാളി നിർവ്വഹിച്ചു. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. വാർഡുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. മെയ് 16നു ആരോഗ്യ-ശുചിത്വ സന്ദേശ വാഹന പ്രചരണവും, മെയ് 18, 19 തിയ്യതികളിലായിപഞ്ചായത്തിലെവീടുകളും പരിസരവും ശുചീകരിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.