Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 19:47 IST
Share News :
പരപ്പനങ്ങാടി : എൻ.സി.സി. റോഡ് റസിഡൻസ് അസോസിയേഷൻ "മഴവിൽ" 2026-ലെ വാർഷികാഘോഷം കലാവൈവിധ്യങ്ങളാൽ സമ്പന്നമായി. മെയ് 9 ശനിയാഴ്ച വൈകുന്നേരം നിയാസ് പുളിക്കലകത്തിന്റെ വീട്ടുപരിസരത്ത് നടന്ന ആഘോഷപരിപാടികളിൽ സംഗീതപ്രേമികളുടെ ഹൃദയം കവർന്നത് കുഞ്ഞ് കലാകാരൻ സ്നേഹലിന്റെ മനോഹരമായ തബല അവതരണമായിരുന്നു.
താളങ്ങളുടെ പാരമ്പര്യം തലമുറകളിലൂടെ കൈമാറിവരുന്ന കാഴ്ചയ്ക്കാണ് സദസ്സ് സാക്ഷ്യം വഹിച്ചത്. പ്രശസ്ത തബലിസ്റ്റ് ഗംഗാധരൻ ഇല്ലത്തിന്റെ പേരക്കുട്ടിയും, മികച്ച തബലിസ്റ്റായ രാജേഷ് ഇല്ലത്തിന്റെ മകനുമായ സ്നേഹൽ, തന്റെ കുടുംബത്തിന്റെ സംഗീത പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ വേദിയിൽ പകർന്നാടി. സ്നേഹലിന്റെ ഓരോ താളത്തിലും ആ പാരമ്പര്യത്തിന്റെ മാധുര്യം നിറഞ്ഞുനിന്നു. അമ്മ സുരഭി കൂരിയിലിന്റെ പ്രോത്സാഹനവും പിന്തുണയും ഈ കുട്ടിത്താരത്തിന്റെ സംഗീതയാത്രയ്ക്ക് കരുത്തേകുന്നു.
അസോസിയേഷൻ പരിധിയിലെ മറ്റ് കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. റസിഡൻസ് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ഈ വാർഷികാഘോഷം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു സംഗമമായി മാറി. പരിപാടിയുടെ വിജയത്തിൽ പങ്കാളികളായ ഏവർക്കും അസോസിയേഷൻ സെക്രട്ടറി നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.