Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സപ്പോർട്ട് കളി മത്സരം

03 Feb 2025 19:13 IST

WILSON MECHERY

Share News :

ചാലക്കുടി:

പടിഞ്ഞാറേ ചാലക്കുടി റോയൽസ് ക്ലബ്ബ് സംഘടിപ്പിച്ച 112 സപ്പോർട്ട് കളി മത്സരം നഗരസഭ ചെയർപേഴ്‌സൺ ഇൻ ചാർജ്ജ് ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇട്ടൂപ്പ് ഐനിക്കാടൻ അധ്യക്ഷത വഹിച്ചു. നാട്ടിൻപുറങ്ങളിൽ നിന്നും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നാടൻ കളികളിൽ ഒന്നായ 112 സപ്പോർട്ട് കളി തിരിച്ചു കൊണ്ടുവരുന്നതിനും, ഓർമ്മശക്തിയും കൂർമ്മബുദ്ധിയും പരീക്ഷിക്കുന്നതിനുമുള്ള സുവർണാവസരമാണിതെന്നും അദ്ധ്യക്ഷൻ ഇട്ടൂപ്പ് ഐനിക്കാടൻ അഭിപ്രായപ്പെട്ടു. ജനുവരി 29 ന് ആരംഭിച്ച മത്സരത്തിൽ തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരുപതോളം ടീമുകൾ പങ്കെടുത്തു. പടിഞ്ഞാറേ ചാലക്കുടി തേജസ് ടീം ഒന്നാം സ്ഥാനവും, അന്നനാട് ടീം, പടിഞ്ഞാറേ ചാലക്കുടി ബെസ്റ്റ് ടീം, തൃശ്ശൂർ നെട്ടിശ്ശേരി ടീം എന്നിവർ യഥാക്രമം രണ്ടും, മൂന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടും, മൂന്നും, നാലും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപയും നൽകി. സെക്രട്ടറി മാത്യു മറ്റത്തിൽ, ട്രഷറർ ജോഷി പാലമറ്റത്ത്, കൺവീനർ ജോസ് തരകൻ, തൃശ്ശൂർ ബാനർജി ക്ലബ്ബ് സെക്രട്ടറി അജിത്കുമാർ, നിയുക്ത ചെയർമാൻ ഷിബു വാലപ്പൻ, സാബു മേനോത്ത് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News