Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 10:49 IST
Share News :
കോട്ടക്കൽ : സി.ജെ.പിക്ക് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.
സാമൂഹിക നീതിയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സി.ജെ.പിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീതിപൂർവമായ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചങ്കുവെട്ടിയിൽ നിന്നും ആരംഭിച്ച് കോട്ടക്കൽ ബസ്റ്റാൻഡ് വരെ ബിജെപി ക്കും സംഘപരിവാറിന് എതിരെ മുദ്രവാക്യം വിളിച്ചു കൊണ്ടും സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുമായിരുന്നു പ്രതിഷേധ പ്രകടനവും ധർണയും നടത്തിയത്. പ്രതിഷേധ പ്രകടനത്തിന് ശേഷം കോട്ടക്കൽ ബസ്റ്റാൻഡ് പരിസരത്തു നടന്ന ധർണയിൽ മലപ്പുറം ജില്ലാ പ്രസിഡണ്ട് റഷീദ് പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി ഷമീം ഹംസ, ആബിദ്, ഹാരിസ്, ബക്കർ കുണ്ടുപുഴക്കൽ, ഷമീർ കുറ്റൂർ, മൂസ ജാറത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.