Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 21:13 IST
Share News :
പീരുമേട്: വീട്ടിൽ
അനർത്ഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു.
തേനി പെരിയകുളം സ്വദേശിയായ ഭൂപതി (42)യെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്
ഞായറാഴ്ച ആയിരുന്ന കേസിന് ആസ്പദമായ സംഭവം നടന്നത് . തോട്ടം മേഖലയായ കോഴിക്കാനത്ത് വീടുകൾ തോറും കയറി ഭാവിയിൽ ഇവിടെ അനർത്ഥം
ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്
പണം തട്ടാൻ ശ്രമിച്ചത്. ഹെലിബറിയായിലെ ഒരു വീട്ടിൽ ഉച്ചക്ക് ഭക്ഷണം ചോദിച്ചു കഴിച്ചശേഷം അവിടെ ഭാവിയിൽ അനർത്ഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വീട്ടിലുള്ളവരെ വിശ്വസിപ്പിച്ചു.എന്ത് അന്ർത്ഥമാണ് നടക്കുന്നതെന്നും ഇതിനുള്ള പ്രതിവിധി എന്താണെന്നും പറയണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞു. പണം കൈയിൽ ഇല്ല എന്ന് ഈ കുടുംബാംഗങ്ങൾ പറഞ്ഞപ്പോൾ ഇവരുടെ കയ്യിലുള്ള സ്വർണം വാങ്ങി ഇയാൾ കടന്നു കളയുകയായിരുന്നു. വീട്ടുകാർ സമീപവാസികളോട് ഇക്കാര്യം പറഞ്ഞപ്പോൾ ആണ് ഇത് തട്ടിപ്പ് ആണെന്ന് മനസ്സിലായത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിച്ചു തുടർന്ന് വഴിയിൽ വച്ച് ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞു വയ്ക്കുകയും പീരുമേട് പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
Follow us on :
More in Related News
Please select your location.