Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിച്ച് സുനിത വില്യംസും സംഘവും

25 Dec 2024 16:41 IST

Shafeek cn

Share News :

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ക്രിസ്മസ് ആഘോഷിച്ച് നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും സംഘവും. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചും സാന്താ തൊപ്പി അണിഞ്ഞുമാണ് സുനിത വില്യംസും ബുച്ച് വില്‍മോറും സംഘവും ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബഹിരാകാശത്തെ ഈ ക്രിസ്മസ് ആഘോഷം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്.


ചുവന്ന ടീ ഷര്‍ട്ട് ധരിച്ച സുനിത വില്യംസും സാന്താ തൊപ്പി ധരിച്ച മൂന്ന് സഹപ്രവര്‍ത്തകരുമാണ് നാസ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്ളത്. ഈ പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചും ഉപയോക്താക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.


സുനിത വില്യംസും സംഘവും ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് തിരിക്കുമ്പോള്‍ ഇത്രയും കാലം ബഹിരാകാശത്ത് തങ്ങേണ്ടി വരും എന്ന് അറിയാമായിരുന്നോ എന്നാണ് ഒരു ചോദ്യം. നിങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് ക്രിസ്മസ് അലങ്കാരങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടുവന്നിരുന്നോ എന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു. അവര്‍ 8 ദിവസത്തെ ദൗത്യത്തിന് പോകുമ്പോള്‍ ഈ ക്രിസ്മസ് അലങ്കാരങ്ങളെല്ലാം കൂടെ കൊണ്ടുപോയിരുന്നോ എന്നാണ് മറ്റൊരു ചോദ്യം.


'ആരാണ് ഇവര്‍ക്ക് ക്രിസ്മസ് തൊപ്പികളും അലങ്കാരങ്ങളും ബഹിരാകാശത്തേയ്ക്ക് എത്തിച്ചത് എന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ചോദ്യത്തിന് മറുപടിയായി ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്തെത്തി. അത് സാന്താ തൊപ്പികള്‍ തന്നെയാണെന്ന് നാസ പറഞ്ഞു.


ക്രിസ്മസ് ട്രീയും മറ്റ് അലങ്കാരങ്ങളും സമ്മാനങ്ങളും നവംബറില്‍, മൂന്ന് ടണ്‍ സ്‌പേസ് എക്‌സ് ഡെലിവറിയുടെ ഭാഗമായി സുനിതയ്ക്കും സംഘത്തിനും അയച്ചുകൊടുക്കുകയായിരുന്നു. പാക്കേജില്‍ ഹാം, ടര്‍ക്കി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പീസ്, കുക്കികള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്മസ് ഭക്ഷണവും ഉണ്ടായിരുന്നു. ബഹിരാകാശത്ത് നിന്ന് നാസ ബഹിരാകാശ യാത്രികരുടെ ക്രിസ്മസ് ആശംസകള്‍ അറിയിക്കുന്ന മറ്റൊരു വീഡിയോയും നാസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.


Follow us on :

More in Related News