Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2025 09:26 IST
Share News :
മുക്കം: 'മേരാ ഭാരത് മഹാൻ' എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽപി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. പ്രധാനധ്യാപകൻ ടി കെ ജുമാൻ പതാക ഉയർത്തി. വാർഡ് മെമ്പർ ശാന്താദേവി മൂത്തേടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അഖിലേഷ് അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് ആരതി , മാതൃസമിതി ചെയർ പേഴ്സൺ മോബിക,എസ് എം സി വൈസ് ചെയർ പേഴ്സൺ അനുശ്രീ, സീനിയർ അസിസ്റ്റൻ്റ് ഫൗസിയ , അക്കാദമിക് കോഡിനേറ്റർ കെ രസ്ന, അധ്യാപക വിദ്യാർഥി നജ,സ്കൂൾ ലീഡർ ഷിയ ഫാത്തിമ, ഫൈസ ഫാത്തിമ, ഒ നസ് ല എന്നിവർ ആശംസകൾ നേർന്നു.അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും സംഘഗാനം അവതരിപ്പിച്ചു.
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ഫ്രീഡം ക്വിസ് , മാസ് ഡ്രിൽ,ദേശഭക്തി ഗാനാലാപനം,പ്രസംഗ മത്സരം,പതാക നിർമാണം,സ്പെഷ്യൽ ദിനപത്രം, ചിത്ര രചന എന്നിവ നടന്നു. വാർഡ് മെമ്പർ ശാന്താദേവി സ്പോൺസർ ചെയ്ത മധുര പായസം വിതരണം ചെയ്തു.
ഹിസ്റ്റോറിക്ക' ഉപജില്ല ക്വിസ് വിജയി സിയ മെഹ്റിൻ, മലർവാടി ക്വിസ് വിജയികളായ , 'അറിവാരവം' ഫാമിലി ക്വിസ് വിജയികളായ എന്നിവരെ ആദരിച്ചു.പ്രോഗ്രാം കൺവീനർ ശഹാന സജാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞു.
പടം:'മേരാ ഭാരത് മഹാൻ' തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽപി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.
Follow us on :
Tags:
More in Related News
Please select your location.