Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2026 18:53 IST
Share News :
സലാല: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി നിര്യാതനായി.
കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി പുല്ലാംഞ്ഞോളി കുനിയിൽ സുനിൽ കുമാർ (52) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയിൽ നിര്യാതനായത്.
വർഷങ്ങളോളമായി സലാലയിൽ പ്രവാസിയായ സുനിൽ കുമാർ ജോലി ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഉടനെ തന്നെ സലാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: ബാലൻ, മാതാവ് : കമല, ഭാര്യ : സജിഷ, മകൻ: യാദവ്.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് നോർക്ക റൂട്‌സിന്റെ ആംബുലൻസിൽ മൃതദേഹം വടകര കുന്നുമ്മക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും.
കുന്നുമ്മക്കരയിലെ സ്വവസതിയിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.