Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2026 17:56 IST
Share News :
കോഴിക്കോട്: വേനലവധിക്കാല
ക്യാമ്പുകൾ കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകുന്നതാവണെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇപ്പോൾ നടക്കുന്ന പല സമ്മർ ക്യാമ്പുകളും കൂടുതലും പഠനത്തിനാണ്
പ്രാധാന്യം നൽകുന്നത്.
കുട്ടികളിൽ സൗഹൃദം, സഹാനുഭൂതി, ആത്മവിശ്വാസം തുടങ്ങിയ ഗുണങ്ങൾ വളർത്തുന്ന പ്രവർത്തനങ്ങൾ ക്യാമ്പുകളിൽ ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി നിർദേശിച്ചു.
കല, കൈത്തൊഴിൽ, തോട്ടംപണി തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പുകളുടെ പ്രധാന ഭാഗമാക്കണം. ഇത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായകരമാകും.
മാതാപിതാക്കൾ കുട്ടികളുടെ അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ ക്യാമ്പുകളിൽ ചേർക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നതായി യോഗത്തിൽ അഭിപ്രായപ്പെട്ടു. അതിനാൽ പുതുമയുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തണം.
സമ്മർ ക്യാമ്പുകളിൽ അക്കാദമിക് പഠനത്തിന് കുറവ് പ്രാധാന്യം നൽകി, ജീവിതകഴിവുകളും സാമൂഹിക മൂല്യങ്ങളും വളർത്തുന്ന പരിപാടികൾക്ക് മുൻഗണന നൽകണമെന്നും കമ്മിറ്റി നിർദേശിച്ചു.
യോഗത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ പങ്കെടുത്തു.
Follow us on :
Please select your location.