Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കാരം, കല, സാഹിത്യം എന്നിവയ്ക്കുള്ള സുൽത്താൻ ഖാബൂസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

14 Nov 2024 16:33 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: സംസ്‌കാരം, കല, സാഹിത്യം എന്നിവയ്ക്കുള്ള സുൽത്താൻ ഖാബൂസ് അവാർഡിൻ്റെ പതിനൊന്നാമത് എഡിഷനിലെ വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. സുൽത്താൻ ഖാബൂസ് ഹയർ സെൻ്റർ ഫോർ കൾച്ചർ ആൻഡ് സയൻസിലായിരുന്നു പ്രഖ്യാപനം.

ഈ വർഷത്തെ അവാർഡുകൾ ഒമാനിൽ നിന്നുള്ളവർക്ക് മാത്രമുള്ളതാണ്. സുൽത്താൻ ഖാബൂസ് ഹയർ സെൻ്റർ ഫോർ കൾച്ചർ ആൻഡ് സയൻസ് മേധാവി ഹബീബ് മുഹമ്മദ് അൽ റിയാമി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

അഹമ്മദ് സലിം അൽ കൽബാനി ഹോസ്റ്റ് ചെയ്ത "വിറ്റ്നസ് ബിയോണ്ട് ദി ഓർഡിനറി" എന്ന പേരിലുള്ള ഒരു പോഡ്കാസ്റ്റ് 'ആർട്സ് 'വിഭാഗത്തിൽ റേഡിയോ പ്രോഗ്രാമുകളുടെ മേഖലയിൽ അവാർഡ് നേടി.

ക്ലാസിക് അറബിക് കവിതാ മേഖലയിൽ സാഹിത്യ വിഭാഗത്തിൽ കവി ഷംസ അബ്ദുല്ല അൽ നുമാനിയുടെ 'മഖാമത്ത് സുലൈഖ' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരം നേടിയത്.

അതേസമയം, ഒമാനി പരിതസ്ഥിതിയിലെ പഠനമേഖലയിലെ അവാർഡ് സംസ്കാരം എന്ന മേഖലയിൽ നിന്നുള്ള വിജയിയെ പ്രഖ്യാപിച്ചില്ല. സംസ്‌കാരം, കല, സാഹിത്യം എന്നിവയ്‌ക്കുള്ള സുൽത്താൻ ഖാബൂസ് അവാർഡ് 18/2011 നമ്പർ രാജകൽപ്പന പ്രകാരമാണ് സ്ഥാപിച്ചത്.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News