Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിന്റെ ജോർദാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി

23 May 2024 21:25 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ദ്വിദിന ജോർദാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ചർച്ചകൾ നടത്തി. 

ഫലസ്തീനിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്ര ബന്ധത്തിൽ ഭരണാധികാരികൾ അഭിമാനം പ്രകടിപ്പിച്ചു.ഒമാനും ജോർദാനും നിരവധി മേഖലകളിൽ സംയുക്ത നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് സുൽത്താൻ ഹൈതം ബിൻ താരിക് രാജ്യത്തെ ഏറ്റവും ഉയർന്ന മെഡലായ ഓർഡർ ഓഫ് അൽ സെയ്ദ് സമ്മാനിച്ചു. അബ്ദുല്ല രാജാവിനെ അഭിനന്ദിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ മാനിച്ചാണ് പുരസ്‌കാരം.അമ്മാനിലെ ജോർദാൻ മ്യൂസിയ വും ഇരുവരും ചേർന്ന് സന്ദർശിച്ചു.

Follow us on :

More in Related News