Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 20,778 നിയമലംഘകര്‍

12 Nov 2024 09:51 IST

Shafeek cn

Share News :

റിയാദ്: സൗദിയില്‍ വിവിധ നിയമലംഘകരായ വിദേശികളെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ച കാലയളവില്‍ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജവാസത്തും നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 20,778 പേരെയാണ് പിടികൂടിയത്. ഇവരില്‍ 11,523 താമസ നിയമലംഘകരും 5,711 അതിര്‍ത്തി സുരക്ഷാ ലംഘകരും 3,544 തൊഴില്‍ നിയമലംഘകരുമാണ്.


രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 1,569 പേര്‍ അറസ്റ്റിലായി. ഇവരില്‍ 73 ശതമാനം പേര്‍ എത്യോപ്യക്കാരാണ്. 24 ശതമാനം പേര്‍ യെമനികളാണ്. മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.


താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒപ്പം 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.


പ്രതികളുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും അവര്‍ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍, താമസത്തിനായി ഉപയോഗിച്ച വസതികള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മക്ക, റിയാദ് എന്നീ പ്രവിശ്യകളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയില്‍നിന്നുള്ളവര്‍ 999, 996 എന്നീ നമ്പറുകളില്‍ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

Follow us on :

More in Related News