Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു.

14 May 2026 18:23 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : കൂട്ടം കൂടിയെത്തിയ അക്രമകാരികളായ തെരുവുനായ്ക്കൾ പാടശേഖരത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ചു കൊന്നു. മറവൻതുരുത്ത് ഇടവട്ടം കോമ്പടവിൽ വീട്ടിൽ സുധീനയുടെ അഞ്ചു വയസ് പ്രായമുള്ള പെണ്ണാടാണ് ചത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം.

രണ്ടാഴ്ച മുൻപ് ഇതിൻ്റെ കുഞ്ഞിനെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു.

വീടിന് സമീപത്തുള്ള പാടശേഖരത്തിൽ മൂന്ന് ആടുകളെയാണ് കെട്ടിയിരുന്നത്.

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടാടുകൾ കയറുപൊട്ടിച്ചോടി സമീപത്തുള്ള അരങ്കത്താനത്ത് അജയൻ്റെ വീട്ടിലെത്തിയതിനെ തുടർന്നാണ് വീട്ടുകാർ വിവരം അറിയുന്നത്. ആടുവളർത്തി ഉപജീവനം നടത്തുന്ന സുധീനയുടെ 12 ആടുകളിൽ രണ്ടെണ്ണമാണ് അടുത്തടുത്തദിവസങ്ങളിലായി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ഇടവട്ടം പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അടിയന്തിരമായി പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. ഏതാനും ദിവസം മുമ്പ് തലയോലപ്പറമ്പ് കോലേഴം ഭാഗത്ത് കണ്ടത്തിൽപ്പറമ്പിൽ ഫാത്തിമയുടെ വീട്ടിൽ കൂട്ടിൽ കിടന്ന ഒരു വയസ്സ് പ്രായമായ പെണ്ണാടിനെ കൂട്ടം കൂടിയെത്തിയ

തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു.

Follow us on :

More in Related News