Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി

06 Oct 2024 15:25 IST

AJAY THUNDATHIL

Share News :

നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി..........


വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച "നേരറിയും നേരത്ത് " എന്ന ചിത്രത്തിൻ്റെ പ്രമേയം.


അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു.


ബാനർ - വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം - രഞ്ജിത്ത് ജി. വി, നിർമ്മാണം - എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ്മ, സംഗീതം - ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പ്ഞ്ചോല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിനേഷ് ഇടുക്കി, കല- അജയൻ അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനിൽ നേമം, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ, പിആർഓ - അജയ് തുണ്ടത്തിൽ.

Follow us on :

More in Related News