Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

02 May 2024 20:52 IST

MUKUNDAN

Share News :

ഗുരുവായൂർ:ചൂൽപ്പുറത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം.കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.വീടിന് പുറത്ത് വെച്ചിരുന്ന സ്കൂട്ടറും അകത്തുണ്ടായിരുന്ന തൈയ്യൽ മെഷീനുമാണ് മോഷണം പോയത്.വിദേശത്തുള്ള കമറുദ്ദീന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടിൽ താമസം.ഇവർ ബുധനാഴ്ച തൃത്താലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.ഇന്നലെ രാവിലെ മോഷണ വിവരം അറിഞ്ഞാണ് ഇവർ തിരിച്ചെത്തിയത്.വീടിൻെറ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.അലമാരയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവർന്നു.വീട്ടിലെ സിസിടിവി നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി.ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ഊർജ്ജിതപ്പെടുത്തി.ഡോഗ് സ്ക്വാഡും വിരലടയാള വിധഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Follow us on :

More in Related News