Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2026 07:28 IST
Share News :
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ ഗായിക ചിന്മയി ശ്രീപദ രംഗത്ത്.
സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് പ്രതിഷേധം നേരിട്ട രീതിയെ അവർ രൂക്ഷമായി വിമർശിച്ചത്. സ്ത്രീകളോടും കുട്ടികളോടും കൗമാരക്കാരോടും പൊലീസ് ക്രൂരമായി പെരുമാറിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരവധി വീഡിയോകൾ കണ്ടതായി ചിന്മയി പറഞ്ഞു.
"ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിന് സമീപം കുത്തുന്നതും മറ്റൊരാളുടെ മാറിൽ അടിക്കുന്നതും കണ്ടു. ആഭരണങ്ങൾ ധരിച്ചും യൂണിഫോമില്ലാതെയും ചിലർ ആളുകളെ മർദിക്കുന്ന ദൃശ്യങ്ങളുണ്ട്. ലാത്തികളിൽ ഇരുമ്പ് ആണികൾ ഘടിപ്പിച്ചതുപോലെയും കല്ലെറിയുന്നതുപോലെയും ദൃശ്യങ്ങൾ കാണുന്നു. കുട്ടികളോട് ഇങ്ങനെ ചെയ്യാൻ ആരാണ് ഉത്തരവിട്ടത്?" എന്നാണ് ചിന്മയി കുറിപ്പിൽ ചോദിച്ചത്.
അതേസമയം, ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് വിവിധ മേഖലകളിൽ നിന്ന് പിന്തുണ ശക്തമാകുകയാണ്. നീറ്റ് പരീക്ഷാ സംവിധാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച റാപ്പർ അറിവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാർഥികളുടെ ആത്മഹത്യകൾ ആശങ്കയുണ്ടാക്കുന്നതായി ഗായിക ഗൗരി ലക്ഷ്മിയും പ്രതികരിച്ചു. "സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?" എന്ന് വിസ്മയ മോഹൻലാലും സമൂഹമാധ്യമത്തിൽ ചോദിച്ചു.
നടൻ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു, നടി പ്രാചി തെഹ്‌ലാൻ എന്നിവരടക്കമുള്ള സിനിമാ മേഖലയിലെ നിരവധി പ്രമുഖരും വിഷയത്തിൽ പ്രതികരിച്ചു. രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയൽ ഫ്രാൻസി എന്നിവർ ഡൽഹിയിലെ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.