Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 20:52 IST
Share News :
കടുത്തുരുത്തി: 2025-26 അദ്ധ്യയന വര്‍ഷത്തിലെ പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്നിക്കില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 11,14,15 തീയതികളില്‍ കോളജില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ 11 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. പുതിയ അപേക്ഷകര്‍ക്ക് ജൂലൈ 10 വരെ www.polyadmission.org എന്ന വെബ്സൈറ്റ് മുഖേനയോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ അപേക്ഷ നല്‍കാം. ദ്വിവത്സര ഐ.ടി.ഐ./കെ.ജി.സി.ഇ 50 ശതമാനം മാര്‍ക്ക് ലഭിച്ച അഥവാ പ്ലസ് ടു/ വി.എച്ച്.എസ്.സി സയന്‍സ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചയവര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്,ജാതി സര്‍ട്ടിഫിക്കറ്റ്, നിര്‍ദ്ദിഷ്ട ഫീസ്, പി.റ്റി.എ ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. പോളിടെക്‌നിക്ക് കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ അഡ്മിഷന് സ്ലിപ്പ്, പി.റ്റി.എ. ഫണ്ട് മുതലായവ സഹിതവും രക്ഷിതാവിനോടൊപ്പം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9496222730.
'
Follow us on :
Tags:
More in Related News
Please select your location.