Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2025 19:03 IST
Share News :
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് ബിന്ദു ജോലി ചെയ്തിരുന്ന കടയുടമയുടെ കരുതൽ.
കുടുംബത്തിൻ്റെ അത്യാവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ചൊവ്വാഴ്ച രാവിലെ സ്ഥാപനത്തിൻ്റെ ഉടമ ആനന്ദാക്ഷനും ഭാര്യ ജിജിയും ചേർന്ന് സി.കെ.ആശ എം എൽ എ യുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. ആനന്ദാക്ഷൻ്റെ സഹോദരി കായംകുളത്തുള്ള ഉഷ നൽകിയ തുക കൂടി ഇതോടൊപ്പം കുടുംബത്തിന് കൈമാറി. സ്ഥാപനത്തിലെ ജീവനക്കാരും വ്യാപാരികളുമടക്കം നിരവധി പേർ പങ്കെടുത്തു. അവരുടെ വീടും സാഹചര്യവും കണ്ട് സ്ഥാപനത്തിന്റെ ഭാഗമായിരുന്ന ആ ജീവനക്കാരിയുടെ കുടുംബത്തിന് സഹായം അനിവാര്യമെന്ന് തിരിച്ചറിഞ്ഞതോടയാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ ശിവാസ് സിൽക്സ് വസ്ത്രവ്യാപാര സ്ഥാപന ഉടമ പി. ആന ന്ദാക്ഷനും ഭാര്യ ജിജിയും ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ബിന്ദുവിൻ്റെ മരണ വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തിൻ്റെ ദയനീയ സ്ഥിതി ഇവർ അറിയുന്നത് തന്നെ. വീടിൻ്റെ ഏക ആശ്രയമായിരുന്നു ബിന്ദുവെന്ന് ഇവർ അറിഞ്ഞിരുന്നില്ല. അപകടം നടന്ന ദിവസമാണ് ആദ്യമായി ബിന്ദുവിൻ്റെ വീട്ടിൽ എത്തുന്നത്. ബിന്ദുവിൻ്റെ മരണത്തോടെ കഷ്ടത്തിലായ കുടുംബത്തിന് വരുമാനം മുടങ്ങാതിരിക്കാൻ അമ്മ സീതാലക്ഷ്മിക്ക് മാസംതോറും 5000 രൂപ നൽകാനും തീരുമാനിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ നിന്നാണ് കടയിലെ ജോലിക്കായി കഴിഞ്ഞ എട്ട് വർഷമായി ബിന്ദു വന്നിരുന്നതെന്ന് വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത്. പെൻഷൻ പോലെ ആജീവനാന്തം എല്ലാ മാസവും രണ്ടാം തീയതിക്ക് മുമ്പായി അമ്മയ്ക്ക് 5,000 രൂപ നൽകും. കടയിൽ എത്തുന്ന എല്ലാവരോടും സൗമ്യമായി പെരുമാറുകയും ആരോടും ദേഷ്യപ്പെടാതെയും അനാവശ്യ അവധി എടുക്കാതെ കൃത്യമായി ബിന്ദു ജോലിക്കെത്തുമായിരുന്നുവെന്നും കടയുടമ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.