Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 18:49 IST
Share News :
സൊഹാർ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു സൊഹാറിൽ തിരശീല വീണു. രണ്ട് ദിനരാത്രങ്ങൾ നിറഞ്ഞു നിന്ന് നാല് വേദികളിൽ മത്സരാർഥികൾ നിറഞാടിയപ്പോൾ കാണികൾക്ക് അതൊരു പുത്തൻ കാഴ്ചയായി.
സൊഹാർ മലയാളി സംഘവും ഇന്ത്യൻ സോഷ്യൽ ക്ലബ് സൊഹാറും ചേർന്ന് നടത്തിയ യുവജനോത്സവം രണ്ട് ദിവസങ്ങളിലായി വിമൻസ് ക്ലബ് ഓഡിറ്റൊറിയത്തിൽ അരങ്ങേറി. പരിപാടി സോഹാർ മുനിസിപ്പൽ കൌൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സോഹാർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ് അൽ ബലൂഷി, സോഹാർ വിമൻസ് അസോസിയേഷൻ പ്രതിനിധി ഖദിജ മുഹമ്മദ് സാലിഹ് അൽ നോഫ്‌ലി, ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ, സാഹിത്യകാരൻ കെ. ആർ. പി വള്ളികുന്നം, മലയാളി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
സ്റ്റേജിതര മത്സരങ്ങളും കാലാ മത്സരങ്ങളും ഉൾപ്പടെ 112 ലധികം മത്സര ഇനങ്ങളിൽ 900 ത്തിൽപരം മത്സരാർഥികൾ, സ്റ്റേജിതര മത്സരം ഉൾപ്പടെ 5 വേദികളിൽ നിറഞ്ഞാടി. രാവേറെ നീണ്ടു നിന്ന മത്സരങ്ങളിൽ ഒമാന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഡോ. ആർ. എൽ. വി രാമകൃഷ്ണൻ അടക്കം മത്സരങ്ങളുടെ വിധി നിശ്ചയിക്കാൻ കേരളത്തിൽ നിന്നും മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നും പ്രമുഖരായ പതിനേഴ് വിധികർത്താക്കൾ വിധി പറയാൻ എത്തിയിരുന്നു.
കാണികൾക്കും മത്സരാർഥികൾക്കും നെഞ്ചിടിപ്പ് കൂട്ടുന്ന മത്സര ഇനങ്ങൾ അരങ്ങിൽ എത്തിയിരുന്നു, കലാപരിപാടിയിൽ അന്യം നിന്ന് പോയ കഥാപ്രസംഗവും വേദിയിൽ അരങ്ങേറിയത് കാണികൾക്ക് കൗതുകമായി.
മത്സരത്തിൽ കൂടുതൽ പോയിന്റ് നേടി കലാ തിലകവും സർഗ്ഗ പ്രതിഭയും കരസ്ഥമാക്കിയത് ദിയ ആർ നായർ ആണ്, കലാ പ്രതിഭ സായൻ സന്ദേശ്, കലാശ്രീ അമല ബ്രഹ്മാനന്ദൻ എന്നിവർ സ്വന്തമാക്കി. സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു.
റിപ്പോർട്: റഫീഖ് പറമ്പത്ത്
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.