Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാങ്കേതികവിദ്യകൾ മാറുന്ന കാലത്ത് വെല്ല് വിളികളെ അതിജയിക്കാൻ സ്കിൽ നേടൽ അനിവാര്യമാണ് - മുനവ്വറലി ശിഹാബ് തങ്ങൾ'.

09 Jul 2025 20:33 IST

UNNICHEKKU .M

Share News :



മുക്കം: സാങ്കേതിക വിദ്യ മാറുന്ന കാലത്ത് വെല്ല് വിളികളെ അതിജയിക്കാൻ സ്കിൽ നേടൽ അനിവാര്യമാണെന്ന് മുനവ്വിറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു .

കൊടിയത്തൂർ വാദി റഹ്‌മായിൽ സ്കിൽ ലാബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം തലത്തിലേക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് ആസൂത്രണം ചെയ്യണം. വാദി റഹ് മയിലെ സ്കിൽ ലാബ് പ്രൊജക്റ്റ്‌ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതിക വിദ്യ കൂടുതൽ ക്രിയാത്മകമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും അതിന് വ്യക്തികൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് ഡിജിറ്റൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ഐ.ഐ.എം കോഴിക്കോട് പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. കാസ്റ്റ് സ്റ്റുഡിയോ ഉദ്ഘാടനത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. ഇസ്ലാഹിയ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഒ അബ്ദുറഹിമാൻ ആദ്യക്ഷത വഹിച്ചു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ കൊടപ്പന, നജീബ് മുസ്ലിയാരകത്ത്, വിദ്യാ കൗൺസിൽ ഡയറക്ടർ തൽഹ ഹുസൈൻ, പി.ടി. എ പ്രസിഡന്റ്‌ ഷബീർ ബാബു, വോസ പ്രസിഡന്റ്‌ ജാബിർ അലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.എ അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ പ്രകാശ് വാരിയർ തുടങ്ങിയവർ സംസാരിച്ചു.വാദി റഹ്‌മാ ഗവേണിങ് ബോഡി ചെയർമാൻ കെ. സി. സി ഹുസൈൻ സ്വാഗതവും, സെക്രട്ടറി കെ. ജി മുജീബ് നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ആവശ്യമായ വൈദഗ്ധ്യങ്ങൾ വുദ്യാർത്ഥികൾക്ക് നേരിട്ട് പരിശീലിക്കാൻ വാദി സ്കിൽ ലാബ് അവസരം നൽകുന്നത്.

പടം: കൊടിയത്തൂർ വാദി റഹ് മയിൽ സ്ക്കിൽ ലാബ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News