Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പണിമുടക്ക് കിഴക്കൻ മലയോരം സ്തംഭിച്ചു. ചരക്ക് ടൂറിസ്റ്റ് വാഹനങ്ങൾ തടഞ്ഞു. മത്സ്യ കടകൾ, സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടപ്പിച്ചു.

09 Jul 2025 21:20 IST

UNNICHEKKU .M

Share News :


മുക്കം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി, കർഷകർക്കെതിരെയുള്ള ദ്രോഹ നയത്തിൽ പ്രതിഷേധമറിയിച്ച് സംയുക്ത ട്രെഡ് യൂനികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്ക് കിഴക്കൻമലയോരത്തെ സ്തംഭിച്ചു. മുക്കത്തെയും, സമീപ പ്രദേശങ്ങളിലെ നഗരങ്ങളിലെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. പെട്ടിക്കടകൾ പോലും തുറക്കാത്തതിനാൽ ജനങ്ങൾ വലഞ്ഞു. ചിലയിടങ്ങളിൽ രാവിലെ ചില മെഡിക്കൽ ഷോപ്പുകൾ തുറന്നു. രാവിലെ മുക്കം 'നഗരത്തിലെ സംസ്ഥാന പാതയിലൂടെ കടന്ന് പോയ മരമടക്കം ചരക്കുകൾ കയറ്റിയ ലോറികളും, ടൂറിസ്റ്റ് ബസ്സും സമരനുകൂലികൾ തടഞ്ഞു. മുക്കം മാളിൽ രാവിലെ തുറന്നിട്ട് കടകളടപ്പിച്ചു. ബാങ്കും, ധനകാര്യ സ്ഥാപനങ്ങളും, മുക്കം മിനി സിവിൽ സ്റ്റേഷനിലെ എ ഇ.ഒ, കൃഷിഭവൻ തുടങ്ങി ഓഫീസ്സുകളടക്കം അടപ്പിച്ചു. മലയോരത്തെ എല്ലാ ബസ്റ്റാൻ്റുകൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. തിരുവമ്പാടി, താമരശ്ശേരി കെ.എസ് ആർടിസി ഡിപ്പോകളിൽ നിന്ന് മൈസൂർ, ഗൂഡലൂർ, ദേവാല , എറണാകുളം, ഈരാറ്റുപേട്ട, തുടങ്ങി ഭാഗങ്ങളിൽ പതിവായി സർവ്വീസ്സ് നടത്തിയ കെ.എസ്ആ ർ ടി ഷഡ്യൂൾ ബസ്സുകൾ ഒന്നും തന്നെ ജീവനക്കാരില്ലാത്തതിനാൽ ഓടിയില്ല. തിരുവമ്പാടിയിൽ 29 ഉം , താമരശ്ശേരിയിൽ നിന്ന് 41 ഷെഡ്യൂളുകളുമാണ് സർവ്വീസ്സ് നടത്തേണ്ടത്. അതേ സമരം താമരശ്ശേരി ഡിപ്പോയിൽ 220 പേരുണ്ടെങ്കിലും വിരലിണ്ണാവുന്നവരാണ് ജോലിക്കായി എത്തിയത്. തിരുവമ്പാടിയിൽ 75 ജീവനക്കാരിൽ അഞ്ച് പേ ർ എത്തിയത് പോലീസ്സ് സംരക്ഷണമടക്കം ലഭ്യമായാലും ദീർഘ ദുരത്തേക്ക് പോകാൻ ബസ്സ് റെഡിയാണങ്കിലും പക്ഷെ ജീവനക്കാരില്ലാത്തതിനാൽ നടന്നില്ല. 


പടം:മുക്കം സംസ്ഥാന പാതയിൽ ചരക്ക് വാഹനങ്ങൾ സമരനു കൂലികൾ തടഞ്ഞിട്ടപ്പോൾ '

പടം: മുക്കം ബസ്റ്റാൻഡ് ശൂന്യമായപ്പോൾ



 

Follow us on :

More in Related News