Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പണിമുടക്ക് യു ഡി. ടി.എഫ് വൈക്കത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തി.

09 Jul 2025 16:19 IST

santhosh sharma.v

Share News :

വൈക്കം: ദേശീയ പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എൻ.ടി യു.സി നേതൃത്വം നൽകുന്ന യു.ഡി ടി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ വൈക്കത്ത് പ്രകടനവും പൊതുസമ്മേളനവും നടത്തി. പുതിയ തൊഴിൽ നിയമങ്ങൾ റദ്ദാക്കുക, സ്ഥിര നിയമനം നടപ്പിലാക്കുക, ട്രേഡ് യൂണിയൻ അവകാശം സംരക്ഷിക്കുക, തൊഴിലുറപ്പ് തൊഴിൽ സംരക്ഷിക്കുക, ആശഅംഗനവാടി ജീവനക്കാരെയും സ്ഥിരപ്പെടുത്തി സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം നൽകുക തുടങ്ങി പതിനാറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡൻ്റ് അഡ്വ. പി.വി.സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, ഐ.എൻ ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, എസ്. ടി. യു ജില്ലാ സെക്രട്ടറി ഷാജി കാട്ടിക്കുന്ന്, മുനിസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സുബൈർ പുളിന്തുരുത്തി, ഐ.എൻ.ടി യു.സി ജില്ലാ ഭാരവാഹികളായ ഇടവട്ടം ജയകുമാർ, ജോർജ്ജ് വർഗ്ഗീസ്, യു. ബേബി, കെ. സുരേഷ് കുമാർ, മോഹൻ കെ. തോട്ടുപുറം,എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എം.സുൾഫി, കെ.എൻ ദേവരാജൻ, വർഗ്ഗീസ് പുത്തൻചിറ പി.റ്റി. സലി,,സേവ്യർ ചിറ്ററ, പി.വി. ചിത്രൻ, പി.വി. വിവേക്, ഇ.വി അജയകുമാർ, ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.പ്രകടനത്തിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

Follow us on :

More in Related News