Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2024 20:57 IST
Share News :
മൂവാറ്റുപുഴ : എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ ഫ്ളാവിയ (92) അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാനയോടുകൂടി വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയില്‍. പരേത പള്ളിക്കാമുറി ആലപ്പാട്ട് (ഈന്തുങ്കല്‍) പരേതരായ വര്‍ക്കി - കത്രി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : അന്നക്കുട്ടി ലൂക്കാ പുത്തന്‍കുളം (വണ്ടമറ്റം), ജോസഫ് ആലപ്പാട്ട് (പള്ളിക്കാമുറി), മാത്യു ആലപ്പാട്ട് (പള്ളിക്കാമുറി), ത്രേസ്യാക്കുട്ടി ചാക്കോ ചേറ്റൂര്‍ (പെരിങ്ങഴ), ആനീസ് ഏലിയാസ് ഇടപ്പഴത്തില്‍ (കല്ലൂര്‍ക്കാട്), പരേതരായ സ്‌ക്കറിയ ആലപ്പാട്ട്, മേരി ജോസഫ് ശൗര്യാമ്മാക്കല്‍ (പുല്ലൂരാമ്പാറ). പരേത നെയ്യശ്ശേരി, വെളിയേല്‍ച്ചാല്‍, ഉടുമ്പന്നൂര്‍ ഭവനങ്ങളില്‍ സുപ്പീരിയറായും ദീര്‍ഘകാലം ഈ ഇടവകളില്‍ ക്രാഫ്റ്റ് അധ്യാപികയായും, നിര്‍മ്മലാഭവന്‍, വടാട്ടുപ്പാറ, കല്ലൂര്‍ക്കാട്, ശാന്തിനികേതന്‍ (പൈങ്ങോട്ടൂര്‍), കോഴിപ്പിള്ളി, വാഴക്കാല, ലൂര്‍ദ്ദ്മാതാ എന്നീ ഭവനങ്ങളില്‍ മെസ് മാനേജരായും വിശ്വാസപരിശീലനരംഗത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.