Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 18:34 IST
Share News :
ഇന്ത്യ ന്യൂസിലാൻഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് പൂനെയിൽ തുടക്കമായി. ടോസ്സ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.ഒന്നാം ടെസ്റ്റിൽ കളിച്ച മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, കെ എൽ രാഹുൽ എന്നിവർക്ക് പകരം ആകാശ് ദീപ്, വാഷിംഗ്‌ടൺ സുന്ദർ, ശുഭ്മൻ ഗിൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
വാഷിംഗ്‌ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയ നീക്കം ഫലം കണ്ടു. ന്യൂസിലൻഡിൻ്റെ ഏഴ് വിക്കറ്റാണ് സുന്ദർ വീഴ്ത്തിയത്. സുന്ദറിൻ്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ആണ് ഇന്ന് സുന്ദർ നേടിയത്. ശേഷിച്ച മൂന്നു വിക്കറ്റ് അശ്വിൻ കരസ്ഥമാക്കി. തുടക്കത്തിൽ നല്ല രീതിയിൽ ബാറ്റ് ചെയ്ത ന്യൂസിലാൻഡ്, സുന്ദർ പിടിമുറുക്കിയതോടെ 259 റൺസിന് ഓൾഔട്ടായി. ന്യൂസിലാൻഡ് നിരയിൽ കോൺവോയും രചിൻ രവീന്ദ്രയും അർദ്ധ സെഞ്ച്വറി നേടി. ഒരു ഘട്ടത്തിൽ 196/3 എന്ന നിലയിലായിരുന്ന ന്യൂസിലാൻഡ്, രചിൻ രവീന്ദ്രയുടെ വിക്കറ്റ് വീണതോടെ കടപുഴകി. 63 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അവർക്കു ശേഷിച്ച 7 വിക്കറ്റുകൾ നഷ്ടമായി, ആ ഏഴ് വിക്കറ്റും വാഷിങ്ടൺ സുന്ദറാണ് നേടിയത്.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ റണ്ണൊന്നും നേടും മുൻപ് നഷ്ടമായി. ടിം സൗത്തിയുടെ പന്തിൽ രോഹിത് ബൗൾഡായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 16/1 എന്ന നിലയിലാണ് ഇന്ത്യ. ആറു റണ്ണുമായി ജൈസ്വാളും പത്തു റണ്ണുമായി ഗില്ലുമാണ് ക്രീസിൽ.
Follow us on :
Tags:
More in Related News
Please select your location.