Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 17:46 IST
Share News :
വൈക്കം: വൈക്കം മൃഗാശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടം മൃഗസംരക്ഷണം-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നിർമാണത്തിനായി 29 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ക്ഷീരമേഖലയിലെ വികസനത്തിനായി കിടാരി പാർക്കുകൾ, ക്ഷീരഗ്രാമം പദ്ധതി, മൃഗങ്ങൾക്ക് വീട്ടുമുറ്റത്ത് ചികിത്സാ പദ്ധതി തുടങ്ങിയ നൂതന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു.
രാവിലെ 8 മുതൽ രാത്രി 8 വരെ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന വൈക്കം മൃഗാശുപത്രി, സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത 12 മണിക്കൂർ സേവനം ലഭ്യമാക്കുന്ന 31 സ്ഥാപനങ്ങളിൽ ഒന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീര മേഖലയിൽ മികവ് പുലർത്തിയ കർഷകരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു.
പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ശാസ്ത്രീയ തീറ്റക്രമവും എന്ന വിഷയത്തിൽ സെമിനാറും ചടങ്ങിനോടനുബന്ധിച്ചു നടന്നു. വൈക്കം നഗരസഭാ അംഗം ഡി. രഞ്ജിത്ത് കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. മനോജുകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ആർ. ഉഷ, മൃഗാശുപത്രി സീനിയർ സർജൻ ഡോ. എസ്. സെങ്കോട്ടയ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.