Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാളെ മുതൽ ഫോറെൻസിക് സർജന്റെ സേവനം ലഭ്യമാകും

30 Sep 2024 18:40 IST

PEERMADE NEWS

Share News :


പീരുമേട് :


പീരുമേട് താലൂക്ക് ആശുപത്രിയിൽ നാളെ മുതൽ

ഫോറെൻസിക് സർജന്റെ സേവനം ലഭ്യമാകും.

 പീരുമേട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനായി ഫോറെൻസിക് സർജന്റെ സേവനം ലഭ്യമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. സെൻസി അറിയിച്ചു. 

ഡി. എം. ഒ. യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫോറെൻസിക് മെഡിസിനിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായ ഡോ. ആർ.ആദർശിന് വർക്കിങ്ങ് അറേഞ്ച് മെന്റിൽ ഈ ചുമതല നൽകിയിരിക്കുന്നത്.


Follow us on :

More in Related News