Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലമ്പാമ്പിനെ കൊന്ന് കറിവച്ചു:ദഹിക്കും മുൻപേ പിടിയിലായി

06 Aug 2024 20:32 IST

Enlight News Desk

Share News :



തൃശൂർ: മലമ്പാമ്പിനെ കൊന്ന് കറിവച്ചയാള്‍ പിടിയിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷി(42) നെയാണ് അറസ്റ്റ് ചെയ്തത്. തളിയക്കോണം പാടശേഖരത്തില്‍ നിന്ന് ഇയാള്‍ മലപാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ കറിവെച്ചു.

പാലപ്പിള്ളി റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടില്‍ പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇറച്ചി ശാസ്ത്രീയ പരിശോധനയ്‌ക്ക് തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു.

Follow us on :

More in Related News