Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രളയം തകർത്ത കൂട്ടിക്കലിൽ 11 വീടുകളുടെ താക്കോൽ ദാനം വ്യാഴാഴ്ച നടക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

20 Aug 2025 23:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: പ്രളയം തകർത്ത കൂട്ടിക്കലിൽ 11 വീടുകളുടെ താക്കോൽ ദാനം ഇന്ന് നടക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജനക്ഷേമപ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള സന്നദ്ധസംഘടനയായ പൂ ഞ്ഞാർ എം.എൽ.എ സർവീസ് ആർമിയുടെ . നേതൃത്വത്തിലാണ് പദ്ധതി. 


2021 ഒക്ടോബർ 16നാണ് കൂട്ടിക്കലിൽ മഹാപ്രളയം നടന്നത്. ഇതിൽപ്പെട്ട് ഭൂരഹിതരും ഭവനരഹിതരുമായ മുന്നൂറിലേറപ്പേർക്ക് സംസ്ഥാന സർക്കാരി ന്റെ നേതൃത്വത്തിൽ വാസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. വിവിധ മാനദണ്ഡങ്ങൾ മൂലം സർക്കാർതല പദ്ധതിയുടെ നേട്ടം ലഭിക്കാത്തവരിൽ നിന്ന് തെരഞ്ഞെടുത്ത 11 വ്യക്തികൾക്കാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുന്നത്. റോട്ടറി ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 3211, പാലാ റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ഭവനനിർമ്മാണം യാഥാർത്ഥ്യമാക്കിയത്.


കൂട്ടിക്കലിൽ 11 വീടുകളുടെ താക്കോൽ ദാനത്തിനൊപ്പം പൂഞ്ഞാർ നിയോജകമ ണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി ലക്ഷ്യമിടുന്ന 10 പുതിയ വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും നടത്തും. എം.എൽ.എ.യുടെ അഭ്യർത്ഥനയെതുടർന്ന് മുണ്ടക്കയം പഞ്ചായ ത്ത് മുൻ പ്രസിഡൻ്റ് സി.പി.എ. യൂസഫിൻ്റെ മകൻ സി.വൈ.എ റൗഫാണ് വീടുനിർമ്മാണത്തിനായി 60 സെൻ്റ് സൗജന്യമായി നൽകിയത്. നിർമ്മാണത്തിന് അനുമതി ലഭിക്ക തക്കവിധം ഭൂമി തരംമാറ്റിയെടുക്കാനും സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി ഗുണഭോക്താക്കൾക്ക് ര ജിസ്‌റ്റർ ചെയ്ത‌് നൽകാനുമുള്ള പ്രത്യേകസർക്കാർ അനുമതി എംഎൽഎയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയാണ് വീടുകൾ നിർമ്മിച്ചത്.


വ്യാഴാഴ്ച രാവിലെ 11ന് കൂട്ടിക്കൽ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിലാണ് വീടുകളുടെ താക്കോൽദാനം മന്ത്രി റോഷി അഗസ്‌റ്റ്യൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ എംഎൽ എ കെ.ജെ തോമസ് ഗുണഭോക്താക്കൾക്ക് ഉടമസ്ഥാവകാശ രേഖകൾ കൈമാറും. 3211 റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആൻ്റണി വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തും. സ്ഥലം സൗജന്യമായി നൽകിയ സി.വൈ.എ റൗഫിനെ ജില്ലാ പ ഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ ആദരിക്കും. പ്രൊജക്ട് കോർഡിനേറ്റർ റെജി ജേക്കബ് പദ്ധതി വിശദീകരണവും പാലാ റോട്ടറി ക്ലബ് പ്രസിൻ്റ് ജോഷി വെട്ടുകാട്ടിൽ ആമുഖ പ്രഭാഷണവും നടത്തും.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ അജിത രതീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമി തി അധ്യക്ഷ പി.ആർ അനുപമ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ രജനി സുധീർ, ബ്ലോ ക്ക് പഞ്ചായത്തംഗം അനു ഷിജു, പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷന്മാരായ പി.എസ്


സജിമോൻ, ജെസി ജോസ്, കെ.എൻ വിനോദ്, പഞ്ചായത്ത് മുൻ പ്രസിഡന്റ്റ് സിന്ധു മു രളീധരൻ, റോട്ടറി 3211 ഡിസ്ട്രക്ട്‌ മുൻ അസി.ഗവർണർ അരുൺ എസ്. ചന്ദ്രൻ, കുട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, കൂട്ടിക്കൽ ജമാ അത്ത് പ്രസിഡൻ്റ് ഷാൻ പി. ഖാദർ, കൂട്ടിക്കൽ എസ്‌എൻഡിപി ശാഖാ പ്രസിഡന്റ് ടി.വി പ്രസാദ്, കൂട്ടിക്കൽ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. മാത്യു വർഗീസ്, ഏന്തയാർ സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ മാമ്മൂട്ടിൽ, താളുങ്കൽ കെ.പി.എം.എസ് പ്രതിനിധി കെ.പി അച്ചൻകുഞ്ഞ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ എം.എസ് മണിയൻ, ജിജോ കാരക്കാട്, പി.സി സൈമൺ, ടി.പി റഷീദ്, കെ.എൻ സജീവ്, ഹാറൂൺ മഠത്തിൽ, പഞ്ചായത്തംഗം എം.വി ഹരിഹരൻ, സിഡിഎസ് അധ്യക്ഷ ആശ സിജു എന്നിവർ പ്രസംഗിക്കും.


റോട്ടറി ക്ലബ് കെ. ശ്രീനിവാസൻ, ആർ. രഘുനാഥ്, ഡോ. തോമസ് വാവാനിക്കുന്നേൽ, ആന്റണി വൈപ്പന, ഡോ. മാത്യു തോമസ്, പൂഞ്ഞാർ എംഎൽഎ സർവീസ് ആർമി ഭാര വാഹികളായ ബിനോ ജോൺ ചാലക്കുഴി, പി.എം സെബാസ്റ്റ്യൻ പുല്ലാട്ട്, പിപിഎം നൗ ഷാദ്, ജാൻസ് വയിലിക്കുന്നേൽ, ജോർജുകുട്ടി ആഗസ്‌തി, അഡ്വ. സാജൻ കുന്നത്ത് എ ന്നിവർ താക്കോൽദാനം നിർവഹിക്കും.

വാർത്താ സമ്മേളനത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ്, വൈസ് പ്രസിഡൻ്റ് രജനി സുധീർ, പഞ്ചായത്തംഗം ഹരിഹരൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. സണ്ണി, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും

Follow us on :

More in Related News