Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 09:42 IST
Share News :
വൈക്കം: അനന്തു കൃഷ്ണൻ്റെ
ഉടമസ്ഥതയിലുള്ള SIGN എന്ന സംഘടന മുഖാന്തിരം വിവിധ കമ്പനികളുടെ CSR ഫണ്ടുകൾ ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്ക് സ്കൂട്ടർ നല്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ അനന്തു കൃഷണനെതിരെ വൈക്കത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പണം വാങ്ങിയ ശേഷം 9 മാസം കഴിഞ്ഞിട്ടും സ്കൂട്ടറും വാങ്ങിയ പണവും തിരികെ നല്കാതെ വന്ന സംഭവത്തിൽ അനന്തു കൃഷ്ണനെതിരെ തലയോലപ്പറമ്പ് സ്വദേശികളായ യുവതികളുടെ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. അർ.എസ്.എസ് നേതാവിൻ്റെ ഭാര്യയുടെയും സഹോദരിയുടെയും പരാതിയിൽ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്. ബിജെപി നേതാവ് എ. എൻ രാധാകൃഷ്ണൻ്റെ മേൽനോട്ടത്തിലുള്ള നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന സ്ഥാപനത്തിൻൻ്റെ വുമൺ ഓൺ വീൽസ് പരിപാടിയുടെ ഭാഗമായി അനന്തു കൃഷ്ണൻ്റെ SIGN എന്ന സ്ഥാപനം തൃപ്പൂണിത്തുറയിൽ വച്ച്
കഴിഞ്ഞ മെയ് ഒന്നിന് നടത്തിയ സമ്പർക്ക പരിപാടിയെ തുടർന്ന് അന്നും രണ്ടാം തീയ്യതിയുമായി യുവതികൾ ഇരുവരിൽ നിന്നുമായി SIGN എന്ന സംഘടനയുടെ പേരിലുള്ള ധനലക്ഷ്മി ബാങ്ക് ചേരാനെല്ലൂർ ശാഖയിലെ അക്കൗണ്ടിലേക്ക് 63,500 രൂപയും ആർ.എസ്.എസ് നേതാവും യുവതിയുടെ ഭർത്താവുമായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇതെ അക്കൗണ്ടിലേക്ക് 59,500 രൂപയും വാങ്ങിയ ശേഷം സ്കൂട്ടറും വാങ്ങിയ പണവും തിരികെ നല്കാതെ വന്നതോടെയാണ് ഇരുവരും പരാതിയുമായി എത്തിയത്. ഇരു പരാതികളിലുമായി തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് തൃപ്പൂണിത്തറയിൽ ആയതിനാൽ കേസ് തൃപ്പൂണിത്തറ പോലീസിന് പിന്നീട് കൈമാറും.
Follow us on :
Tags:
More in Related News
Please select your location.